
‘നിയുക്തി’ തൊഴിൽമേള 20ന് മലബാർ ക്രിസ്‌ത്യൻ കോളേജിൽ നടക്കും. സംസ്ഥാന സർക്കാരും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും സംഘടിപ്പിക്കുന്ന മേള രാവിലെ 9.30ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്‌ഘാടനംചെയ്യും. എം കെ രാഘവൻ എംപി മുഖ്യാതിഥിയാവും. വിവരസാങ്കേതിക വിദ്യ, ആതിഥേയത്വം, ആരോഗ്യപരിപാലനം, സാങ്കേതികവിദ്യ, വിപണനം, ഓഫീസ് നിർവഹണം, മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലെ നൂറിലധികം കമ്പനികൾ മേളയിൽ പങ്കെടുക്കും. 8000 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. നോക്‌സ് ടെക്‌നോളജീസ്, സൈസോൾ സിസ്റ്റം സൊല്യൂഷൻസ്, ഫെബ്‌നോ, സോഫ്‌ട്രോനിക്‌സ്, സെക്‌ലോബ്, ഇന്നോകിസ്‌ജൻ, ബേബി മെമ്മോറിയൽ ആശുപത്രി, ഇസാഫ്, നെക്‌സ്‌റ്റേ, ഹൈലെറ്റ്, മൈജി, എച്ച്‌ഡിഎഫ്‌സി ബാങ്ക്, മറീന മോട്ടോഴ്‌സ് തുടങ്ങിയ സ്ഥാപനങ്ങൾ പങ്കാളിയാവും. ഫോൺ: 0495 2370176, 2370178.
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും നേതൃത്വം നൽകുന്ന മേളയിൽ തൊഴിൽദാതാക്കൾക്കും ഉദ്യോഗാർഥികൾക്കും പങ്കെടുക്കാം.