സ്മാർട്ട് സൗരോർജ അടുപ്പുമായി കാലിക്കറ്റ് എൻ.ഐ.ടി

06 Apr 2022

News
സ്മാർട്ട് സൗരോർജ അടുപ്പുമായി കാലിക്കറ്റ് എൻ.ഐ.ടി

എൽ.പി.ജി വില ഉയരുകയും പാചകത്തിനുള്ള വൈദ്യുതിയുടെ ഉപയോഗം ലാഭകരമല്ലാതാകുകയും ചെയ്ത സാഹചര്യത്തിലാണ് പ്രതീക്ഷയേകി കാലിക്കറ്റ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി) ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ ഗവേഷകർ സൗരോർജത്തിൽ പ്രവർത്തിക്കുന്ന 'സ്മാർട്ട് സോളാർ സ്റ്റൗ' വികസിപ്പിച്ചെടുത്തത്. പ്രവർത്തനച്ചെലവ് ഇല്ലാത്തതും ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമാണെന്ന് ഡോ. വി. കാർത്തികേയൻ പറഞ്ഞു. 

എൻ.ഐ.ടി ഇൻഡസ്ട്രിയൽ പവർ റിസർച് ലബോറട്ടറികളിൽ ഉൽപന്നത്തിന്റെ പ്രവർത്തനം വിലയിരുത്തി. വീടുകളിലും തട്ടുകടകളിലും നടത്തിയ പരീക്ഷണത്തിൽ ഇത് മികച്ചരീതിയിൽ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. രണ്ട് മോഡലുകളിലാണ് അവതരിപ്പിച്ചിട്ടുള്ളത്. സോളാർ പാനലുള്ള സിംഗ്ൾ സ്റ്റൗവിന് ഏകദേശം 10,000 രൂപയും ഡബിൾ സ്റ്റൗവിന് ഏകദേശം 15,000 രൂപയും ആണ് ആകെ ചെലവ്

 

 

 

Source: Madhyamam

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit