
പുതുവത്സരത്തിന്റെ ഭാഗമായി രാജാജി റോഡിലെ മാതൃഭൂമി ബുക്സിൽ നടക്കുന്ന ന്യൂ ഇയർ മെഗാ ഓഫറായ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾക്കുള്ള 30 ശതമാനം വിലക്കിഴിവ് ശനിയാഴ്ച സമാപിക്കും..2022-ൽ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചതിൽ ഏറ്റവുമധികം വിറ്റുപോയ പുസ്തകങ്ങളായ ജി.ആർ. ഇന്ദുഗോപന്റെ സ്കാവഞ്ചർ, സി. രാധാകൃഷ്ണന്റെ കാലം കാത്തുവെക്കുന്നത്, ശ്രീകുമാരൻതമ്പിയുടെ ജീവിതം ഒരു പെൻഡുലം, രഞ്ജു കിളിമാനൂരിന്റെ ഷെർലക് ഹോംസും മുറിഞ്ഞ വിരലുകളും, രമേഷ് പിഷാരടിയുടെ ചിരിപുരണ്ട ജീവിതങ്ങൾ, പ്രിയ എ.എസിന്റെ എന്റെ കൊത്തങ്കല്ലുകൾ, ജിസ ജോസിന്റെ ആനന്ദഭാരം, കെ. ബാലകൃഷ്ണന്റെ കമ്യൂണിസ്റ്റ് കേരളം, വിഷ്ണുമായ എം.കെ.യുടെ പെണ്ണില, മിനി പി.സി.യുടെ ഡെവിൾ ടാറ്റൂ തുടങ്ങിയ വൈവിധ്യമാർന്ന പുസ്തകങ്ങൾ വൻവിലക്കിഴിവിൽ സ്വന്തമാക്കാനുള്ള അവസരമാണിത്.
ഐതിഹ്യമാല, പാവങ്ങൾ, മലബാർ മാന്വൽ, ഇന്ത്യയെ കണ്ടെത്തൽ, ഹൈമവതഭൂവിൽ എന്നീ ബെസ്റ്റ് സെല്ലറുകളും അധ്യാത്മരാമായണം, ശ്രീമദ് ഭാഗവതം, ശ്രീനാരായണഗുരു സമ്പൂർണം, ഡോ. എസ്. രാധാകൃഷ്ണന്റെ ഭാരതീയദർശനം, നെഹ്രുവിന്റെ ആത്മകഥ തുടങ്ങിയ ഹാർഡ്ബൗണ്ട് പുസ്തകങ്ങളും ഇപ്പോൾ വിലക്കുറവിൽ ലഭ്യമാണ്.
രാവിലെ ഒൻപതുമുതൽ എട്ടുവരെയാണ് ബുക്ക്സ്റ്റാൾ പ്രവർത്തിക്കുക. ന്യൂ ഇയർ മെഗാ ഓഫറോടെ ഓൺലൈനിൽ പുസ്തകങ്ങൾ വാങ്ങാൻ mbibooks.com സന്ദർശിക്കാം. ഫോൺ: 0495 2720998.