
'ഇലുമിനേറ്റിങ് ജോയി സ്‌പ്രെഡിങ് ഹാർമണി' എന്ന പേരിൽ വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡിടിപിസിയും ചേർന്നാണ് നഗരത്തിലാകെ വെളിച്ചം വിതറി പുതുവത്സരാഘോഷങ്ങൾക്കു തുടക്കം കുറിച്ചത്. പുതുവത്സരാഘോഷത്തിത്തിന്റെ ഭാഗമായി മാനാഞ്ചിറ സ്ക്വയറിലാണ് വെള്ളയും ചുവപ്പും മഞ്ഞയും വെളിച്ചം നിറച്ച് ദീപാലംകൃതമാക്കിയത്. ന്യൂ ഇയർ ലൈറ്റ് ഷോയോടൊപ്പം വിവിധ കലാപരിപാടികളും സങ്കടിപ്പിച്ചിട്ടുണ്ട്.
മാനാഞ്ചിറ സ്ക്വയറിൽ വെളിച്ചത്തിൽ മുങ്ങിയ ബേപ്പൂർ ഉരുവിന്റെ മാതൃകയും ലൈറ്റുകളുടെ ഇടനാഴിയും വെളിച്ചം നിറയുന്ന പ്രണയ ചിഹ്നങ്ങളുമായി എല്ലായിടവും സന്തോഷത്തിന്റെ വെള്ളി വെളിച്ചമാണ്. ഇലക്ട്രോണിക് പൂക്കുറ്റികളിൽ നിന്നുള്ള വർണ വിസ്മയത്തോടെയായിരുന്നു ദീപാലങ്കാരത്തിന്റെ ഉദ്ഘാടനം നടന്നത്. ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിച്ചു.