നിരോധിത പ്ലാസ്റ്റിക്കിനു പകരം ബദൽ ഉത്പന്നങ്ങളുടെ പ്രദർശനാവുമായി നാദാപുരം ഗ്രാമപ്പഞ്ചായത്ത്

24 Dec 2022

News
നിരോധിത പ്ലാസ്റ്റിക്കിനു പകരം ബദൽ ഉത്പന്നങ്ങളുടെ പ്രദർശനാവുമായി നാദാപുരം ഗ്രാമപ്പഞ്ചായത്ത്

ഗ്രാമപ്പഞ്ചായത്തിൽ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക്‌ പകരം ബദൽ ഉത്പന്നങ്ങളുമായി നാദാപുരം ഗ്രാമപ്പഞ്ചായത്ത് രംഗത്ത്. ദേശീയ പൊല്യുഷൻ കൺട്രോൾ ബോർഡിന്റെ അംഗീകാരമുള്ളതും പ്രകൃതിസൗഹൃദവും ചോളം, ഉരുളക്കിഴങ്ങ് എന്നിവയിൽനിന്നുള്ള സ്റ്റാർച്ച് ഉപയോഗിച്ച് ഉത്‌പാദിപ്പിക്കുന്നതും 180 ദിവസത്തിനകം മണ്ണിൽ ലയിക്കുന്നതുമായ പ്ലാസ്റ്റിക് ബദൽ ഉത്‌പന്നങ്ങളാണ് ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രദർശിപ്പിച്ചത്.

നഴ്‌സറി ബാഗ്, മാലിന്യം സൂക്ഷിക്കുന്ന ബാഗ്, കാരിബാഗ്, ഗ്ലൗസ്, തൊപ്പി, മത്സ്യം പൊതിയാനുള്ള ബാഗ്, എന്നീ ഉത്‌പന്നങ്ങളും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് പകരം ഉപയോഗിക്കാൻ കഴിയുന്ന എല്ലാതരം ബാഗുകളും ബസ്‌സ്റ്റാൻഡിനു സമീപം നടന്ന ബദൽ ഉത്‌പന്നമേളയിൽ പ്രദർശിപ്പിച്ചു. ചെന്നൈ ആസ്ഥാനമായി ആസ്ഥാനമായി പ്രവർത്തിക്കുന്ന പുനർജനി എക്കോ പ്ലാസ്റ്റ് എന്ന കമ്പനിയുമായി ചേർന്നാണ് ബദൽ ഉത്‌പന്നമേള സംഘടിപ്പിച്ചത്.

ബദൽ ഉത്‌പന്നമേള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് അഖില മാര്യാട് അധ്യക്ഷനായി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ...സി.കെ. നാസർ, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, മെമ്പർ അബ്ബാസ് കണെക്കൽ, കൃഷി ഓഫീസർ പി.പി. സജീറ, വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് ഏരത്ത് ഇഖ്ബാൽ, ഹെൽത്ത് ഇൻസ്‌പെക്ടർ കെ.സതീഷ് ബാബു എന്നിവർ സംസാരിച്ചു. കച്ചവടക്കാരായ ടി.വി. കൃഷ്ണൻ, സമീർ കല്ലാച്ചി എന്നിവർ ഉത്പന്നങ്ങൾ ഏറ്റുവാങ്ങി. പുനർജനി എക്കോ പ്ലാസ്റ്റ് എ.ജി.എം. എസ്. ധനശേഖരൻ ഉത്‌പന്നങ്ങൾ പരിചയപ്പെടുത്തി.

 

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit