
നവംബര്‍ ഒന്നിന് ഡിജിറ്റല്‍ റീസര്‍വേയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി പിഎ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. പേരാമ്പ്ര വി വി ദക്ഷിണാമൂര്‍ത്തി ടൗൺഹാളില്‍ നടക്കുന്ന ചടങ്ങില്‍ ടി പി രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനാകും. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന സര്‍ക്കാര്‍ നയം പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി കേരളം പൂര്‍ണമായും നാലുവര്‍ഷംകൊണ്ട് ഏറ്റവും ശാസ്ത്രീയമായ രീതിയില്‍ ഡിജിറ്റലായി സര്‍വേചെയ്ത് കൃത്യമായ റെക്കൊഡുകള്‍ തയ്യറാക്കുന്നതിന്റെ ഭാഗമായാണ് ഡിജിറ്റല്‍ റീസര്‍വേ നടത്തുന്നത്. ബഹുജന പങ്കാളിത്തത്തോടെ ‘എന്റെ ഭൂമി' എന്ന പേരിലാണ് സംസ്ഥാനത്തെ മുഴുവന്‍ വില്ലേജുകളിലും ഡിജിറ്റല്‍ സര്‍വേ നടത്തുക. ചടങ്ങില്‍ എംപിമാരായ കെ മുരളീധരന്‍, എം കെ രാഘവന്‍, ജില്ലയിലെ മറ്റ് എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.