
ജില്ലാ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹിക ശാസ്ത്ര, പ്രവൃത്തി പരിചയ, ഐടി മേളയിൽ മത്സരത്തിനൊടുവിൽ 1024 പോയിന്റ് നേടി മുക്കം ഉപജില്ല ഓവറോൾ ചാംപ്യൻമാരായി. കോഴിക്കോട് സിറ്റി 977 പോയിന്റോടെ രണ്ടാം സ്ഥാനവും, 897 പോയിന്റ് നേടി പേരാമ്പ്ര ഉപജില്ല മൂന്നാം സ്ഥാനവും നേടി.
സ്കൂൾ വിഭാഗത്തിൽ 430 പോയിന്റോടെ മേമുണ്ട എച്ച്എസ്എസ് ഒന്നാം സ്ഥാനവും 347 പോയിന്റുമായി ചക്കാലക്കൽ എച്ച്എസ്എസ് രണ്ടാം സ്ഥാനവും നേടി. ജില്ലാ ശാസ്ത്രോത്സവത്തിന്റെ സമാപനം ജില്ലാ പഞ്ചായത്തംഗം ഐ.പി.രാജേഷ് ഉദ്ഘാടനം ചെയ്തു. നന്മണ്ട പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് അധ്യക്ഷയായിരുന്നു.
ജില്ലാ പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ് മുക്ക് സമ്മാനദാനം നടത്തി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സി.മനോജ് കുമാർ, ഡിഇഒ എം.മനോഹരൻ, സി.കെ.രാജൻ, സർജാസ് കുനിയിൽ, കെ.വിജിത, സി.കെ.രാജീവൻ, ആരിഫ ബീവി, കെ.ഉബൈദുല്ല, എൻ.എം.നിഷ, അബൂബക്കർ സിദ്ദിഖ്, വി.കെ.മുഹമ്മദ് റഷീദ്, ടി.എം.സുരേഷ് ടി.ദേവാനന്ദൻ എന്നിവർ പ്രസംഗിച്ചു. ശാസ്ത്രമേളയുടെ ഭാഗമായി നടക്കുന്ന വടകരമേഖലാ വൊക്കേഷനൽ എക്സ്പോ നന്മണ്ട എച്ച്എസ്എസ് മൈതാനത്ത് ഇന്നു സമാപിക്കും.
പ്രവൃത്തി പരിചയമേളയിൽ 581 പോയിന്റുകളോടെ മുക്കം ഉപജില്ല ഒന്നാം സ്ഥാനം നേടി. കോഴിക്കോട് സിറ്റി (569), , കുന്നുമ്മൽ (475) എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. ശാസ്ത്രമേളയിൽ 104 പോയിന്റ് നേടി വടകര...ഉപജില്ല ഒന്നാം സ്ഥാനം നേടി. പേരാമ്പ്ര, തോടന്നൂർ ഉപജില്ലകൾ രണ്ടും മൂന്നും സ്ഥാനം നേടി. ഗണിതശാസ്ത്ര മേളയിൽ 210 പോയിന്റ് നേടി കൊടുവള്ളി ഉപജില്ല ഒന്നാം സ്ഥാനവും തോടന്നൂർ ഉപജില്ല (204) രണ്ടാം സ്ഥാനവും പേരാമ്പ്ര ഉപജില്ല (197) മൂന്നാം സ്ഥാനവും നേടി.
സാമൂഹികശാസ്ത്ര മേളയിൽ 128 പോയിന്റുകളോടെ പേരാമ്പ്ര ഉപജില്ല ഒന്നാം സ്ഥാനവും വടകര ഉപജില്ല (118) രണ്ടാം സ്ഥാനവും കുന്നുമ്മൽ ഉപജില്ല (113) മൂന്നാം സ്ഥാനവും നേടി. ഐടി മേളയിൽ 96 പോയിന്റോടെ മുക്കം മുന്നിലെത്തി. കൊടുവള്ളി (77), കോഴിക്കോട് സിറ്റി (75) ഉപജില്ലകൾ രണ്ടും മൂന്നും സ്ഥാനം നേടി.