
ജനുവരി 26 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ ഭരണകൂടം ജില്ലയിലെ ഹൈസ്കൂൾ/ഹയർസെക്കൻഡറി/കോളേജ് വിദ്യാർത്ഥികൾക്കായി മോക്ക് പാർലമെന്റ് സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികളിൽ ജനാധിപത്യ സംവിധാനത്തെ കുറിച്ചും പാർലമെന്റ് നടപടിക്രമങ്ങളെ സംബന്ധിച്ചും അവബോധം വളർത്തിയെടുക്കാനും, പാർലമെന്റ് അംഗങ്ങളുടെ കർത്തവ്യങ്ങൾ ഉൾക്കൊള്ളാനും, സാമൂഹിക വിഷയങ്ങളിൽ സംവാദങ്ങളിൽ ഏർപ്പെടാനും, ഗവേഷണം, ടീം വർക്ക്, പബ്ലിക് സ്പീകിങ്, വിമർശനാത്മക ചിന്ത തുടങ്ങിയ നിർണായക അഭിരുചികൾ വികസിപ്പിക്കാനും അവസരമൊരുക്കുകയാണ് മോക്ക് പാർലമെന്റിലൂടെ ലക്ഷ്യമിടുന്നത്. ജനുവരി 30 ന് ഉള്ളിലായിട്ട് പരിപാടി സംഘടിപ്പിച്ച് പോസ്റ്ററിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് റിപ്പോർട് തയ്യാറാക്കി അയക്കാൻ ശ്രദ്ധിക്കുക.