
ഓണക്കാലത്ത് ജനങ്ങളുടെ അരികിലേക്ക് പച്ചക്കറിയുമായി സഞ്ചരിക്കുന്ന ഹോർട്ടി സ്‌റ്റോർ ചെല്ലുന്നു. ഹോർട്ടികോർപിന്റെ മൊബൈൽ ഹോർട്ടി സ്റ്റോർ വ്യാഴാഴ്ചയാണ് തുടങ്ങിയത്.
കർഷകരിൽനിന്ന് സംഭരിക്കുന്ന നാടൻ പച്ചക്കറികൾ, പഴങ്ങൾ, മറുനാടൻ പച്ചക്കറികൾ, ഹോർട്ടികോർപ്പിന്റെ അമൃത് തേൻ, മറയൂർ ശർക്കര, കേരജം വെളിച്ചെണ്ണ, പപ്പടം, കുട്ടനാട് അരി, മിൽമ ഉത്‌പന്നങ്ങൾ എന്നിവ മൊബൈൽ സ്റ്റാളിലുണ്ട്.
ഒരുദിവസം ജില്ലയിലെ രണ്ട് സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരിക്കും വിൽപ്പന. ഏഴ് വരെയാണ് ഹോർട്ടിസ്റ്റോർ ഉണ്ടാവുക. 10 മുതൽ അഞ്ചരവരെ രാവിലേയും ഉച്ചയ്ക്കുമായാണ് മൊബൈൽ സ്റ്റാറിന്റെ പ്രവർത്തനം. പയ്യോളി, വടകര സിവിൽസ്റ്റേഷൻ (വെള്ളി), ഉള്ളിയേരി സ്റ്റാൻഡിന് സമീപം, ബാലുശ്ശേരി സ്റ്റാൻഡ് (ശനി), കല്ലാച്ചി, കക്കട്ടിൽ (ഞായർ), കോർപ്പറേഷൻ, വെള്ളയിൽ (തിങ്കൾ), കടിയങ്ങാട്, പേരാമ്പ്ര ടൗൺ (ചൊവ്വ), മാങ്കാവ്-മീഞ്ചന്ത, കാവ്-ചേവായൂർ (ബുധൻ) എന്നിങ്ങനെയാണ് മൊബൈൽ മൊബൈൽ സ്റ്റോർ ഉണ്ടാവുക.