വള്ളത്തോൾ അനുസ്മരണ ദിനാചരണം ഒക്ടോബർ 14ന് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും
09 Oct 2023
News
തോടയം കഥകളിയോഗത്തിന്റെ 34-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വള്ളത്തോൾ അനുസ്മരണദിനവും ദേശീയ കഥകളി ദിനാചരണവും അവാർഡ്ദാനവും ഒക്ടോബർ 14ന് കോഴിക്കോട് സാമൂതിരി ഹയർസെക്കൻഡറി സ്‌കൂളിലെ ഗുരുവായൂരപ്പൻ ഹാളിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടർ എ.ഗീത മുഖ്യാതിഥിയായിരിക്കും. കെ.ബി. കേരള കലാമണ്ഡലം അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം രാജാനന്ദ്, എംവിആർ കാൻസർ സെന്റർ ഡയറക്ടർ ഡോ. നാരായണൻകുട്ടി വാര്യർ, മലബാർ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ഡോ. മിലി മോണി, പിഎസ്വി നാട്യസംഘം മുഖ്യ പരിശീലകൻ കോട്ടക്കൽ ദേവദാസൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.