
കൊയിലാണ്ടിയിൽ 30, 31 തീയതികളിൽ നടക്കുന്ന ജില്ലാ ശാസ്ത്രമേളയുടെ ലോഗോ കാനത്തിൽ ജമീല എംഎൽഎ പ്രകാശിപ്പിച്ചു. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ പ്രദീപ് കുമാർ ഏറ്റുവാങ്ങി. ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ നഗരസഭാ സ്ഥിരം സമിതി ചെയർമാൻ കെ ഷിജു അധ്യക്ഷനായി. പാലോറ ഹയർ സെക്കൻഡറി സ്കൂൾ ചിത്രകലാധ്യാപകൻ പി സതീഷ് കുമാറാണ് ലോഗോ തയ്യാറാക്കിയത്. വി രമേശൻ, എ സജീവ് കുമാർ, ബിജേഷ് ഉപ്പാലക്കൽ, സുചീന്ദ്രൻ, ടി വി സാജിദ എന്നിവർ സംസാരിച്ചു. കെ കെ ഷുക്കൂർ സ്വാഗതം പറഞ്ഞു.