ബേപ്പൂർ വാട്ടർ ഫെസ്റ്റിന്റെ ഭാഗമായി മിനി മാരത്തൺ സംഘടിപ്പിച്ചു
19 Dec 2022
News Mini marathon Beypore Water Fest
ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച മിനി മാരത്തോൺ പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫ്ലാഗ് ഓഫ് ചെയ്തു. ബേപ്പൂർ കയർ ഫാക്ടറിയിൽ നിന്നാരംഭിച്ച മാരത്തോൺ ബേപ്പൂർ പുലിമുട്ട് ബീച്ചിൽ അവസാനിച്ചു. ബേപ്പൂർ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളടക്കം നൂറിലധികം പേർ വർണ്ണബലൂണുകളുമായി മാരത്തോണിൽ പങ്കെടുത്തു.
വാർഡ് കൗൺസിലർമാരായ കെ സുരേശൻ, കെ രാജീവ്, വാടിയിൽ നവാസ്, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജി അഭിലാഷ്, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ, സെക്രട്ടറി സുലൈമാൻ, വാട്ടർ ഫെസ്റ്റ് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.ആർ പ്രമോദ്, ടി രാധാഗോപി, വാട്ടർ ഫെസ്റ്റ് സംഘാടക സമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.