കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് (മിൽമ) പുതുവർഷത്തെ വരവേൽക്കുന്നതിനായി 'മിൽമ റോയൽ' എന്ന പേരിൽ ഫുൾക്രീം പാൽ ബ്രാൻഡ് പുറത്തിറക്കുന്നു.
ഒരു ലിറ്റർ പാൽ പാക്കറ്റിന് 68 രൂപ വിലവരുമെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇതാദ്യമായാണ് ഫുൾ ക്രീം പാലുമായി മിൽമ ഇറങ്ങുന്നത്. കോഴിക്കോട് മിൽമ ഡയറിയുടെ അധികാരപരിധിയിലാണ് ഇത് ആദ്യം ലഭ്യമാകുക. ഹോട്ടലുകൾ, ചായക്കടകൾ, കാറ്ററിങ് യൂണിറ്റുകൾ എന്നിവയായിരിക്കും ഉപഭോക്താക്കളെ ലക്ഷ്യമിടുന്നത്.