പ്രധാനമന്ത്രി പങ്കെടുക്കുന്ന പരീക്ഷ-പേ-ചർച്ചയുടെ അവതാരകയായി കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തിലെ മേഘ്ന എൻ.നാഥ്
23 Jan 2024
News
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ജനുവരി 29 ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ‘പരീക്ഷ-പേ-ചർച്ച’യുടെ അവതാരകയായി കോഴിക്കോട് കേന്ദ്രീയ വിദ്യാലയ-1-ലെ 11-ാം ക്ലാസ് വിദ്യാർത്ഥിനി മേഘ്‌ന എൻ.നാഥ്.
പരിപാടിയുടെ അവതാരകയായ കേരളത്തിലെ ആദ്യത്തെ വിദ്യാർത്ഥിനിയാണ് മേഘ്‌ന. സംസ്ഥാന തലത്തിലും ദക്ഷിണേന്ത്യ തലത്തിലും യൂത്ത് പാർലമെന്റ് ജേതാവായ മേഘ്ന മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുത്തത്. സമ്മർദരഹിതമായ അന്തരീക്ഷത്തിൽ പരീക്ഷയെ അഭിമുഖീകരിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുമായി സംവദിക്കുന്ന പരിപാടിയിൽ വാരണാസിയിൽ നിന്നുള്ള അനന്യ ജ്യോതി അവളുടെ സഹ അവതാരകയാകും.