
തിങ്കളാഴ്ച രാവിലെ 10ന് മുതലക്കുളത്ത് സഹകരണ സംഘങ്ങൾ സ്ഥാപിച്ച മെഗാ ത്രിവേണി സ്റ്റുഡന്റ്സ് മാർക്കറ്റ് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കൺസ്യൂമർഫെഡ് ചെയർമാൻ എം.മെഹബൂബ് അധ്യക്ഷത വഹിക്കും. അധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ വിലക്കയറ്റം തടയാനാണു കൺസ്യൂമർഫെഡ് സ്റ്റുഡന്റ്സ് മാർക്കറ്റുകൾ സ്ഥാപിച്ചത്. കോഴിക്കോട് ജില്ലയിൽ 35 കേന്ദ്രങ്ങളിലാണ് സ്റ്റുഡന്റ്സ് മാർക്കറ്റുകൾ ആരംഭിക്കുന്നത്.