ആർട്ടിഫിഷ്യൽ റിയാലിറ്റി സംവിധാനത്തോടെ പ്രവർത്തിക്കുന്ന മെഡിക്കൽ ഡെസ്പാച്ച് സിസ്റ്റം ഇനി മുതൽ ആസ്റ്റർമിംസിൽ

27 May 2023

News
ആർട്ടിഫിഷ്യൽ റിയാലിറ്റി സംവിധാനത്തോടെ പ്രവർത്തിക്കുന്ന മെഡിക്കൽ ഡെസ്പാച്ച് സിസ്റ്റം ഇനി മുതൽ ആസ്റ്റർമിംസിൽ

കോഴിക്കോട് ആസ്റ്റർമിംസിൽ ആർട്ടിഫിഷ്യൽ റിയാലിറ്റി സംവിധാനത്തോടെ പ്രവർത്തിക്കുന്ന മെഡിക്കൽ ഡെസ്പാച്ച് സിസ്റ്റം പ്രവർത്തനമാരംഭിക്കുന്നു. രോഗിക്ക് വിവിധ ഘട്ടങ്ങളിലുള്ള വൈദ്യസഹായമാണ് ഈരീതിയിൽ ഏകോപിപ്പിക്കുന്നത്. 

വൈദ്യസഹായത്തിന്റെ വിവിധതലങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രവർത്തനരീതിയാണിത്:

  • ഓൺസൈറ്റ് കെയർ - ഇതിലൂടെ അത്യാഹിതസാഹചര്യങ്ങളിൽ അടിയന്തരമായി വൈദ്യസഹായം ലഭ്യമാക്കുക  
  • പ്രൈമറി കെയർ - തൊട്ടടുത്തുള്ള മെഡിക്കൽ സംവിധാനങ്ങളിൽനിന്നും ചികിത്സ ലഭ്യമാക്കുക, ട്രാൻസ്പോർട്ട്‌ കെയർ - ആശുപത്രിയിൽ സുരക്ഷിതമായി രോഗി എത്തുന്നതുവരെ വാഹനത്തിൽ ചികിത്സ നൽകുക
  • ഡെസ്റ്റിനേഷൻ കെയർ - അടിയന്തരമായി ആശുപത്രിയിൽ ലഭിക്കേണ്ട ചികിത്സ 

7510355666 എന്ന നമ്പറിൽ വിളിച്ചാൽ ഈ സിസ്റ്റത്തിന്റെ കോ-ഓർഡിനേറ്ററെ ലഭ്യമാകും. അപ്പോത്തിക്കരി മെഡിക്കൽ സർവീസസ് എന്ന മെഡിക്കൽ സ്റ്റാർട്ടപ്പ് സ്ഥാപനത്തിന്റെ സഹായത്തോടെയാണ് ഈ അടിയന്തര വൈദ്യസഹായരീതി നടപ്പാക്കുന്നത്. 

മെഡിക്കൽ ഡെസ്പാച്ച് സിസ്റ്റം ജൂലായ് ഒന്നിന് ഡോക്ടേഴ്‌സ്ദിനത്തിൽ പൂർണപ്രവർത്തനസജ്ജമാകും. മേയ് 27-ന് ട്രയൽറൺ ആരംഭിക്കും.

പത്രസമ്മേളനത്തിൽ ആസ്റ്റർ എമർജൻസി മെഡിസിൻ ഡയറക്ടർ ഡോ. വേണുഗോപാൽ, ഡോ. നൗഫൽ ബഷീർ, പി. ലുക്മാൻ, ഡോ. നദീം ഷാ ഹംസത്, ഡോ. ഹസ്‌ന സുബൈർ, ഡോ. ഷാഫിൻ ഫർഗാൻ എന്നിവർ പങ്കെടുത്തു.

 

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit