
കോഴിക്കോട് ജില്ലാ ഭരണകൂടവും ജലസേചന വകുപ്പും കോഴിക്കോട് കോർപ്പറേഷനും സംയുക്തമായാണ് ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. ബുധനാഴ്ച രാവിലെ 6 മണിക്ക് ആരംഭിച്ച് 12 മണിക്ക് അവസാനിക്കുമെന്ന് അറിയിച്ചു. കനാലിനോട് ചേർന്നുള്ള പ്രദേശങ്ങളെ എട്ട് സെക്ടറുകളായി തിരിച്ച് ഓരോന്നിലും സമിതികൾ രൂപീകരിച്ച് പദ്ധതി മുന്നോട്ടുകൊണ്ടുപോകും.
ഇതിന്റെ നടത്തിപ്പ് ചർച്ച ചെയ്യാൻ ബുധനാഴ്ച കോർപറേഷനിൽ യോഗം ചേർന്നു. കനാലിൽ മാലിന്യം തള്ളുന്നതും തടയാൻ പ്രത്യേക സ്ക്വാഡുകളെ രൂപീകരിച്ചു. പരാതികൾ [email protected] എന്ന വിലാസത്തിലോ https://warroom.lsgkerala.gov.in/garbage എന്ന വിലാസത്തിലോ അയക്കാം.