
മനോരമ ക്വിക് കേരളയുടെ നേതൃത്വത്തിൽ സരോവരം ട്രേഡ് സെന്ററിൽ 4 ദിവസങ്ങളിലായി നടത്തുന്ന മെഷിനറി ആൻഡ് ട്രേഡ് എക്സ്പോ പുതിയ അനുഭവമായി. മുന്നൂറിലേറ സ്റ്റാളുകൾ, റോബട്ടിക്ക് ഡോഗിന്റെ ആകർഷക ചലനം കണ്ടു കുട്ടികളും സ്ത്രീകളും എഐയുടെ വിസ്മയ ലോകത്ത്. വൈവിധ്യം നിറഞ്ഞ സ്റ്റാളുകൾ - അച്ചപ്പം നിർമാണ യന്ത്രം, വട നിർമാണത്തിന്റെ എളുപ്പ വിദ്യ അവതരിപ്പിച്ച മറ്റൊരു യന്ത്രം അങ്ങിനെ കുരേയിനം. പുതിയ കാലത്തെ യന്ത്ര സ്നേഹം പ്രതിഫലിക്കുന്ന കാഴ്ചയാണ് മേളയിലുള്ളത്.
കാലഘട്ടത്തിനനുസരിച്ചു മാറ്റം വരുമ്പോൾ സാങ്കേതിക വിദ്യയുടെ മാറ്റവും അനിവാര്യമാണ്. ഇതു രാജ്യ പുരോഗതിക്കും ആവശ്യമാണ്. രാവിലെ 11 മുതൽ രാത്രി 8 വരെയാണ് പ്രദർശനം. 17നു സമാപിക്കും.