
അറ്റകുറ്റപ്പണികൾക്കായി മിനി ബൈപാസ് റോഡിലെ മാങ്കാവ് പാലം മെയ് 30 മുതൽ മൂന്ന് ദിവസത്തേക്ക് അടച്ചിടും. ഇതോടെ ഇതുവഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടു. രാവിലെ 10 മാണി മുതൽ അടച്ചിടുന്നതാണ്.
കോഴിക്കോട്ടുനിന്ന് രാമനാട്ടുകര വഴിയുള്ള ദീർഘദൂര ബസുകൾ അരയിടത്തുപാലം, തൊണ്ടയാട്, പന്തീരാങ്കാവ് വഴി സർവീസ് നടത്തി പന്തീരാങ്കാവ്-മാങ്കാവ് ജങ്ഷൻ-അരയിടത്തുപാലം വഴി തിരിച്ച് പോകണം. ഹ്രസ്വദൂര ബസുകൾ പാളയം-കല്ലായി-മീഞ്ചന്ത-ചെറുവണ്ണൂർ റൂട്ടിൽ ഇരുവശങ്ങളിലേക്കും പോകണം.
മാങ്കാവ്-മീഞ്ചന്ത വഴി പോകേണ്ട മറ്റ് വാഹനങ്ങൾ കല്ലായി-ഫെറോക്ക് റൂട്ടിൽ പോകണം. രാമനാട്ടുകര ഭാഗത്തേക്കുള്ളവർ തൊണ്ടയാട്-പന്തീരാങ്കാവ് വഴി ഇരുവശത്തേക്കും പോകണം.
ദേശീയപാതയിലെ അമിത തിരക്ക് ഒഴിവാക്കാൻ നഗരത്തിൻ്റെ വടക്കുഭാഗത്തുള്ള വാഹനങ്ങൾ തൊണ്ടയാട്-മെഡിക്കൽ കോളേജ്-എടവണ്ണപ്പാറ വഴി വിമാനത്താവളത്തിലേക്ക് പോകണമെന്ന് സിറ്റി ട്രാഫിക് എൻഫോഴ്‌സ്‌മെൻ്റ് വിഭാഗം നിർദേശിച്ചു.