
ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്‌കീം നടപ്പാക്കുന്ന മാമ്പഴക്കാലം പദ്ധതിയുടെ ഉത്തരമേഖലാതല ഉദ്ഘാടനം നടത്തി. ലോക പരിസ്ഥിതിദിനാഘോഷത്തിന്റെ ഭാഗമായിറ്റാണ് ഗവ. ഗസ്റ്റ് ഹൗസ് വളപ്പിൽ നാട്ടുമാവിൻതൈ നട്ടുകൊണ്ട് മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു. സംസ്ഥാനമൊട്ടാകെയുള്ള ഹയർസെക്കൻഡറി വിദ്യാർഥികൾ തയ്യാറാക്കിയ പത്തുലക്ഷം മാവിൻതൈകൾ.
പദ്ധതിയിലൂടെ പൊതുജനങ്ങൾക്ക് മാവിൻതൈകൾ വിതരണംചെയ്യുകയും നട്ടുപിടിപ്പിക്കുകയുമാണ് ലക്‌ഷ്യം. ജില്ലാകൺവീനർ എം.കെ. ഫൈസൽ അധ്യക്ഷനായി. എസ്. ശ്രീചിത്ത്, മുഹമ്മദ് ഫദാൻ, ഷഹാം റോസ്, അനാമിക, അഭിഷേക്, പ്രസാദ് എന്നിവർ സംസാരിച്ചു.