
വടക്കൻ കേരളത്തിന്റെ ടൂറിസം സാധ്യതകൾ ലോകത്തിന് പരിചയപ്പെടുത്തുന്നതിനായി മലബാർ ടൂറിസം കൗൺസിൽ (എംടിസി) സെപ്റ്റംബർ 14 മുതൽ 16 വരെ കോഴിക്കോട് ഇരിങ്ങലിലുള്ള സർഗാലയ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ മലബാർ ടൂറിസം മീറ്റ് (എംടിഎം) സംഘടിപ്പിക്കുന്നു. മലബാർ ടൂറിസം സൊസൈറ്റി പ്രസിഡന്റ് എം.പി.എം.മുബഷിർ പരിപാടിയുടെ ഡിജിറ്റൽ ലോഗോ ശനിയാഴ്ച കോഴിക്കോട് പ്രകാശനം ചെയ്തു. എംടിസി പ്രസിഡന്റ് സജീർ പടിക്കൽ അധ്യക്ഷത വഹിച്ചു.