
മലബാറിലെ ആദ്യ ലുലുമാൾ മാങ്കാവിൽ തുറന്നു. ഇതോടെ 800 കോടി രൂപയുടെ നിക്ഷേപ പദ്ധതിയാണ് യാഥാർഥ്യമായിരിക്കുന്നതെന്നു ലുലു ഗ്രൂപ്പ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ എം.എ.യൂസഫലി പറഞ്ഞു. 2,000 പേർക്കാണ് പുതിയ തൊഴിലവസരം ലഭിച്ചത്.
മൂന്നര ലക്ഷം ചതുരശ്ര അടിയിലാണു ലുലു മാൾ ഒരുങ്ങിയിരിക്കുന്നത്.5 സെൽഫ് ചെക്ക് ഔട്ട് കൗണ്ടറുകളുള്ള സുഗമമായ ഷോപ്പിങ്ങാണ് ഉറപ്പാക്കിയിരിക്കുന്നത്. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട് എന്നിവയ്ക്ക് പുറമേ ഏറ്റവും മികച്ച ഇൻഡോർ ഗെയിമിങ് കേന്ദ്രമായ ഫൺടൂറയും ഇവിടെ സജ്ജമാണ്.
കൊച്ചിയിലെയും തിരുവനന്തപുരത്തെയും മാതൃകയിൽ കോഴിക്കോട്ടും വലിയ പദ്ധതി നടപ്പാക്കും.
25000 പേർക്ക് തൊഴിലെടുക്കാവുന്ന സൈബർ ട്വിൻടവർ, ഫുഡ് പ്രോസസിങ് സെന്റർ തുടങ്ങിയവ പരിഗണനയിലുണ്ടെന്നും യൂസഫലി പറഞ്ഞു.