മ​ല​ബാ​ർ റി​വ​ർ ഫെ​സ്റ്റി​വ​ൽ കൂ​ടു​ത​ൽ മി​ക​വു​റ്റ​താ​ക്കു​ന്നു

04 Apr 2024

News Event
മ​ല​ബാ​ർ റി​വ​ർ ഫെ​സ്റ്റി​വ​ൽ കൂ​ടു​ത​ൽ മി​ക​വു​റ്റ​താ​ക്കു​ന്നു

കോ​ഴി​ക്കോ​ടി​ന്റെ കി​ഴ​ക്ക​ൻ മ​ല​യോ​ര​ത്തെ ടൂ​റി​സം മേ​ഖ​ല​യി​ൽ സ​മ​ഗ്ര​വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് ഇ​ത്ത​വ​ണ മ​ല​ബാ​ർ റി​വ​ർ ഫെ​സ്റ്റി​വ​ൽ കൂ​ടു​ത​ൽ മി​ക​വു​റ്റ​താ​ക്കു​ന്നു

ഇ​തി​ന്റെ ഭാ​ഗ​മാ​യി തി​രു​വ​മ്പാ​ടി മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും മ​ണ്ഡ​ല​ത്തോ​ട് ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന ഓ​മ​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലും വി​വി​ധ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ൾ ന​ട​ക്കും.

ആ​ദ്യ​പ​ടി​യാ​യി വി​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ഏ​പ്രി​ൽ ആ​റി​ന് ശ​നി​യാ​ഴ്ച കോ​ട​ഞ്ചേ​രി​യി​ൽ ആ​രം​ഭി​ക്കും.

ശ​നി​മു​ത​ൽ ഒ​രാ​ഴ്ച കോ​ട​ഞ്ചേ​രി സെ​ന്റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ വ​നി​ത​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും ഫ്രി​സ്ബി (ഫ്ല​യി​ങ് ഡി​സ്ക്) കോ​ച്ചി​ങ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കും.

ഈ ​മാ​സം 13ന് ​അ​ൾ​ട്ടി​മേ​റ്റ് ഫ്രി​സ്ബി ഹാ​റ്റ് ടൂ​ർ​ണ​മെ​ന്റ് ന​ട​​ത്തും. എ​റ​ണാ​കു​ളം ജ​സ‌് പ്ലേ, ​കോ ഹോ ​എ​ർ​ത്ത് അ​ഡ്വ​ഞ്ചേ​ഴ്സ് എ​ന്നി​വ​യു​മാ​യി ചേ​ർ​ന്നാ​ണ് ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

കൊ​ടി​യ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഓ​ഫ് റോ​ഡ് റൈ​ഡ്, വാ​ട്ട​ർ ഫെ​സ്റ്റ് എ​ന്നി​വ​യും കാ​ര​ശ്ശേ​രി ക​ക്കാ​ട് പു​ഴ​യി​ൽ ജ​ലോ​ത്സ​വ​വും ന​ട​ക്കും. പ​ഞ്ചാ​യ​ത്തി​ൽ വ​ടം​വ​ലി​യും സം​ഘ​ടി​പ്പി​ക്കും.

തി​രു​വ​മ്പാ​ടി​യി​ൽ വാ​ട്ട​ർ പോ​ളോ, നീ​ന്ത​ൽ മ​ത്സ​രം, ചൂ​ണ്ട​യി​ട​ൽ മ​ത്സ​രം എ​ന്നി​വ​യും കൂ​ട​ര​ഞ്ഞി​യി​ൽ ഓ​ഫ് റോ​ഡ് ഫ​ൺ റൈ​ഡ്, ജീ​പ്പ് സ​വാ​രി എ​ന്നി​വ​യും ന​ട​ക്കും.

മു​ക്കം ന​ഗ​ര​സ​ഭ​യി​ൽ ഫു​ഡ് ഫെ​സ്റ്റ്, സൈ​ക്കി​ൾ പോ​ളോ, ക​ബ​ഡി മ​ത്സ​ര​ങ്ങ​ളും പു​തു​പ്പാ​ടി​യി​ൽ ട്ര​ക്കി​ങ്, മ​ഴ ന​ട​ത്തം എ​ന്നി​​​വ​യും ന​ട​ക്കും. ഓ​മ​ശ്ശേ​രി​യി​ൽ മ​ഡ് ഫു​ട്ബാ​ൾ മ​ത്സ​ര​മാ​ണ് സം​ഘ​ടി​പ്പി​ക്കു​ക.

സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പും കേ​ര​ള അ​ഡ്വ​ഞ്ച​ർ ടൂ​റി​സം പ്ര​മോ​ഷ​ൻ സൊ​സൈ​റ്റി​യും ഡി.​ടി.​പി.​സി​യും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളും ചേ​ർ​ന്ന് ജൂ​ലൈ 25, 26, 27, 28 തീ​യ​തി​ക​ളി​ൽ കോ​ട​ഞ്ചേ​രി ചാ​ലി​പ്പു​ഴ​യി​ലും ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ​യി​ലു​മാ​യാ​ണ് രാ​ജ്യാ​ന്ത​ര വൈ​റ്റ് വാ​ട്ട​ർ ക​യാ​ക്കി​ങ് ചാ​മ്പ്യ​ൻ​ഷി​പ് ന​ട​ത്തു​ന്ന​ത്.

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit