
തുഷാരഗിരി കയാക്കിങ് അഡ്വഞ്ചർ അക്കാദമിയുടെ നേതൃത്വത്തിൽ ചാലിപ്പുഴയിൽ കയാക്കിങ് പരിശീലനം ആരംഭിച്ചു. സംസ്ഥാന ടൂറിസം വകുപ്പ് ഓഗസ്റ്റ് 4,5,6 തീയതികളിൽ തുഷാരഗിരി ചാലിപ്പുഴയിലും പുല്ലൂരാംപാറ ഇരുവഞ്ഞിപ്പുഴയിലും സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പിന്റെ മുന്നോടിയായി ഇത് സങ്കടിപ്പിച്ചിരിക്കുന്നത്.
എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിൽ നിന്നുള്ള കയാക്കിങ് താരങ്ങളാണ് ആദ്യ പരിശീലന സംഘത്തിലുള്ളത്.കയാക്കിങ് അക്കാദമിയിലെ മുഖ്യ പരിശീലകൻ നിസ്തുൽ ജോസിന്റെ നേതൃത്വത്തിലാണ് കയാക്കിങ് പരിശീലനം നടക്കുന്നത്.
പരിശീലനം പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. അക്കാദമി ചെയർമാൻ പോൾസൺ ജോസഫ് അറയ്ക്കൽ ആധ്യക്ഷ്യം വഹിച്ചു. സെക്രട്ടറി നിസ്തുൽ ജോസ്, ട്രഷറർ ബെനീറ്റോ ചാക്കോ, ഷിബു താന്നിക്കാമറ്റത്തിൽ എന്നിവർ പ്രസംഗിച്ചു.