കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പങ്കെടുക്കുന്ന വിദ്യാഭ്യാസ മേളയായ മാധ്യമം എജുകഫെ തുടരുന്നു
29 Apr 2023
News
പുത്തൻ കരിയർ സാധ്യതകൾ പരിചയപ്പെടുത്താൻ എത്തുകയാണ് എജുകഫെ 2023. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കൊച്ചി തുടങ്ങി നാല് വേദികളിലാണ് ഇത്തവണ എജുകഫെ- ആഗോള വിദ്യാഭ്യാസമേള നടക്കുക. നാല് വേദികളിലേക്കുമുള്ള സ്റ്റാൾ ബുക്കിങ്ങും തുടരുകയാണ്.
മലപ്പുറത്ത് കോട്ടക്കൽ രാജാസ് സ്കൂൾ ഗ്രൗണ്ടിൽ ഏപ്രിൽ 26,27 തീയതികളിലും കോഴിക്കോട് ബീച്ചിന് സമീപം ഇൻഡസ് ഗ്രൗണ്ടിൽ ഏപ്രിൽ 29, 30 തീയതികളിലുമാവും വിദ്യാഭ്യാസമേള. മേയ് 8, 9 തീയതികളിൽ കൊച്ചിയിൽ കലൂർ സ്റ്റേഡിയത്തിന് സമീപവും മേയ് 11, 12 തീയതികളിൽ കണ്ണൂർ കലക്ടറേറ്റ് കലക്ടറേറ്റ് ഗ്രൗണ്ടിലും എജുകഫെ അരങ്ങേറും. ഉപരിപഠനത്തിന് തയാറെടുക്കുന്ന 10, 11, 12 ഡിഗ്രി ക്ലാസുകളിലെ കുട്ടികളെയാണ് പ്രധാനമായും എജുകഫെ ഫോക്കസ് ചെയ്യുന്നതെങ്കിലും ഉപരിപഠനം ആഗ്രഹിക്കുന്ന ഏതൊരു വിദ്യാർഥിക്കും എജുകഫെയുടെ ഭാഗമാവാം. കൂടാതെ രക്ഷിതാക്കൾക്കും അധ്യാപകർക്കും മേളയിൽ പങ്കെടുക്കാം. വിലപിടിപ്പുള്ള നിരവധി സമ്മാനങ്ങളും സർപ്രൈസ് ഓഫറുകളുമെല്ലാം എജുകഫെയിൽ വിദ്യാർഥികളെ കാത്തിരിക്കുന്നുണ്ട്.
കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പങ്കെടുക്കുന്ന വിദ്യാഭ്യാസ മേളയായിരിക്കും മാധ്യമം എജുകഫെ. സിവിൽ സർവിസ്, മാനേജ്മെന്റ്, മെഡിക്കൽ, എൻജിനീയറിങ് തുടങ്ങി എല്ലാ മേഖലകളിലെയും കരിയർ സെഷനുകളും സ്റ്റാളുകളും എജുകഫെയുടെ ഭാഗമാവും. ഇതുകൂടാതെ, അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ പ്രചോദന പ്രഭാഷകരുടെ സെഷനുകളും വൺ ടു വൺ ഇന്ററാക്ഷൻ സൗകര്യവും, സൈക്കോളജിക്കൽ കൗൺസലിങ്, കരിയർ മാപ്പിങ്, പ്രചോദക സെഷനുകൾ, അഭിരുചി പരീക്ഷകൾ, മോക് ടെസ്റ്റുകൾ, ടോപ്പേഴ്സ് ടോക്ക് തുടങ്ങിവയും എജുകഫെയുടെ ഭാഗമായി നടക്കും.അന്താരാഷ്ട്ര തലത്തിൽതന്നെ ഏറെ മുൻപന്തിയിൽ നിൽക്കുന്ന സർവകലാശാലകളുടെയും കോളജുകളുടെയും സ്റ്റാളുകളും കൗൺസലിങ്ങുമെല്ലാം എജുകഫെയുടെ ഭാഗമായി ഉണ്ടാകും. എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ്, ഗോപിനാഥ് മുതുകാട്, ജി.എസ്. പ്രദീപ്, മെന്റലിസ്റ്റ് ആദി, രാജമൂർത്തി, ഡോ. മാണി പോൾ, ആരതി സി. രാജരത്നം, ഒമർ അബ്ദുസ്സലാം, സുലൈമാൻ മേൽപത്തൂർ തുടങ്ങിയ പ്രമുഖർ വിദ്യാർഥികളുമായി സംവദിക്കും നൽകിയിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്തോ www.myeducafe.കോം എന്ന വെബ്സൈറ്റ് വഴിയോ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും എജുകഫെയിൽ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനും പ്രവേശനവും തികച്ചും സൗജന്യമാണ്. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9645007172 എന്ന നമ്പറിൽ ബന്ധപ്പെടാം.