എസ എൽ കെ യിൽ കോഴിക്കോടിനെ പ്രതിനിധീകരിക്കുന്ന കാലിക്കറ്റ് എഫ്സി ടീമിൻ്റെ ലോഗോ ജൂൺ 15 ന് പുറത്തിറക്കി
18 Jun 2024
News
സെപ്തംബർ ഒന്നിന് കൊച്ചിയിൽ ആരംഭിക്കുന്ന സൂപ്പർ ലീഗ് കേരള (എസ്എൽകെ) യിൽ കോഴിക്കോടിനെ പ്രതിനിധീകരിക്കുന്ന ടീമാണ് കാലിക്കറ്റ് എഫ്സി’.
ജൂൺ 15-ന് (ശനിയാഴ്ച) ഫ്രാഞ്ചൈസി ഉടമയും ഐബിഎസ് ഗ്രൂപ്പിൻ്റെ എക്‌സിക്യൂട്ടീവ് ചെയർമാനുമായ വി.കെ.മാത്യൂസ് ടീമിനെ ലോഞ്ച് ചെയ്തു. ആറ് രാജ്യാന്തര താരങ്ങളും, ഏഴ് ദേശീയ താരങ്ങളും, കേരളത്തിൽ നിന്ന് 12 പേരും, ഉൾപ്പെടെ 25 പേരാണ് ടീമിലുണ്ടാവുക എന്ന് മാത്യൂസ് പറഞ്ഞു. മുഖ്യപരിശീലകൻ വിദേശത്തുനിന്നും, അസിസ്റ്റൻ്റ് കോച്ച് കേരളത്തിൽനിന്നുള്ളവരുമാണ്. കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയം കാലിക്കറ്റ് എഫ്‌സിയുടെ ഹോം ഗ്രൗണ്ടും മെഡിക്കൽ കോളേജ് സ്റ്റേഡിയം പരിശീലന ഗ്രൗണ്ടും ആയിരിക്കും. ടീം ഇപ്പോഴും സ്കൗട്ടിംഗ് ഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടീമിൻ്റെ ഔദ്യോഗിക ലോഗോ എം.കെ. രാഘവൻ എം.പി., കേരള ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡൻ്റ് നവാസ് മീരാൻ്റെ സാന്നിധ്യത്തിൽ, പ്രകാശനം ചെയ്തു.
ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ അതേ ലൈനിൽ നടക്കുന്ന എസ്എൽകെ കേരളത്തിലെ പ്രധാന കായിക ഇനമായിരിക്കും. വിവിധ ജില്ലകളില് നിന്നായി ആറ് ടീമുകള് ലീഗില് പങ്കെടുക്കും. പ്രാഥമിക റൗണ്ടിൽ 30 മത്സരങ്ങൾ നടക്കും, ഓരോ ടീമും 10 മത്സരങ്ങളിൽ (അഞ്ച് ഹോം ഗ്രൗണ്ടിലും അഞ്ച് എവേയിലും) പങ്കെടുക്കും. ആദ്യ നാല് ടീമുകൾ പ്ലേ ഓഫ് ഘട്ടത്തിലേക്ക്.