കോഴിക്കോട് നഗരത്തിൽ വഴിയോര കച്ചവടക്കാർക്കുള്ള ലൈസൻസ് ഉടൻ ആരംഭിക്കും

22 Oct 2022

News
കോഴിക്കോട് നഗരത്തിൽ വഴിയോര കച്ചവടക്കാർക്കുള്ള ലൈസൻസ് ഉടൻ ആരംഭിക്കും

കോഴിക്കോട് കോർപ്പറേഷൻ, തെരുവ് കച്ചവട നയം ഘട്ടം ഘട്ടമായി നടപ്പിലാക്കാൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 2,812 പുഷ് കാർട്ടുകൾ / ബങ്കുകൾ നിയമവിധേയമാക്കൻ പദ്ധതിയിടുന്നു. കോർപ്പറേഷൻ കൗൺസിൽ ചൊവ്വാഴ്ചയാണ് നിർദേശം അംഗീകരിച്ചത്.

2020-ൽ സർവേയിലൂടെ കണ്ടെത്തിയ വഴിയോരക്കച്ചവടക്കാരെ രജിസ്റ്റർ ചെയ്ത് അവരുടെ നിയുക്ത സ്ഥലങ്ങളിൽ പ്രവർത്തിക്കാൻ തിരിച്ചറിയൽ കാർഡ് നൽകുമെന്നും പുതിയ കച്ചവടക്കാരെ പ്രോത്സാഹിപ്പിക്കില്ലെന്നും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ദിവാകരൻ പറഞ്ഞു. കടൽത്തീരം, മൊഫ്യൂസിൽ സ്റ്റാൻഡ്, എസ എം സ്ട്രീറ്റ്, പാളയം എന്നിങ്ങനെ വിവിധ സോണുകളിലായാണ് ലൈസൻസ് നൽകുന്നത്.

ടൗൺ വെൻഡിങ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ച വണ്ടികൾക്ക് ഏകീകൃത സ്വഭാവം നൽകാനും കോർപറേഷന് പദ്ധതിയുണ്ട്. ദേശീയ നഗര ഉപജീവന മിഷൻ വില്‍പ്പനക്കാർക്ക് അവരുടെ വണ്ടികൾ പുനർരൂപകൽപ്പന ചെയ്യുന്നതിന് 4% പലിശയ്ക്ക് വായ്പ നൽകും.

കോഴിക്കോട് ബീച്ചിലെ 90 കച്ചവടക്കാർക്കാണ് ഇതുവരെ ലൈസൻസ് നൽകിയത്. വൈദ്യുതിയും കുടിവെള്ള വിതരണവും കൂടാതെ കടൽത്തീരത്തെ ഒരു പ്ലാറ്റ്‌ഫോമിൽ വണ്ടികൾ തുല്യമായി വിന്യസിക്കാൻ കോർപ്പറേഷൻ പദ്ധതിയിടുന്നു.

അതിനിടെ, കടൽത്തീരത്തും നഗരത്തിന്റെ മറ്റു ഭാഗങ്ങളിലും അസാധാരണമായ സാധനങ്ങൾ വിൽക്കുന്ന കുടിയേറ്റ കച്ചവടക്കാരുടെ/ നാടോടികളുടെ എണ്ണം വർധിക്കുന്നത് കോർപ്പറേഷന് തലവേദനയായി. "ഞങ്ങൾ ഞങ്ങളുടെ 'ഉദയം' ഭവനങ്ങളിൽ അവർക്ക് സൗകര്യമൊരുക്കുകയും 'വി ലിഫ്റ്റ്' പദ്ധതിയിലൂടെ അവർക്ക് സ്ഥിരമായ തൊഴിൽ നൽകാൻ ശ്രമിക്കുകയും ചെയ്യും," തെരുവ് കച്ചവട നയം ശരിയായി നടപ്പിലാക്കിയില്ലെങ്കിൽ അവർക്കെതിരെ നടപടിയെടുക്കാൻ കഴിയില്ലെന്ന് ദിവാകരൻ പറഞ്ഞു. ഭിക്ഷ യാചിക്കുന്ന നാടോടികളെയും ഭിക്ഷാടനം നിരോധിച്ചതിനാൽ നിയന്ത്രിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit