വേനൽ ചൂടിൽ കിളികള്ക്കു ആശ്വാസമേകാൻ കിളികളും കൂളാവട്ടെ! ചലഞ്ച്

07 Apr 2022

News Challenge
വേനൽ ചൂടിൽ കിളികള്‍ക്കു ആശ്വാസമേകാൻ  ‘കിളികളും കൂളാവട്ടെ!’ ചലഞ്ച്‌

വേനൽക്കാലം തുടങ്ങിയതും കൊടും ചൂടാണ് സംസ്ഥാനം നേരിടുന്നത്.ചൂടില്‍ നിന്ന് രക്ഷപ്പെടുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ വലിയ രീതിയിലുള്ള പ്രചാരണ പരിപാടികളും നിര്‍ദ്ദേശങ്ങളുമാണ് നടപ്പിലാക്കിയിട്ടുള്ളത്.പൊതുജനത്തിന് മാത്രമല്ല മിണ്ടാപ്രാണികളായ പക്ഷികളുടെ കാര്യത്തിലും ശ്രദ്ധ ചെലുത്തുകയാണ് കോഴിക്കോട് ജില്ലാഭരണകൂടം.കഴിഞ്ഞ വേനല്‍ക്കാലത്ത് നടപ്പിലാക്കിയ പദ്ധതിയായ ‘കിളികളും കൂളാവട്ടെ’ ചലഞ്ച് കോഴിക്കോട് നഗരത്തില്‍ തുടരാന്‍ തീരുമാനിച്ചു.

ഏപ്രില്‍ 4 മുതല്‍ 14 വരെ നീണ്ടു നില്‍ക്കുന്ന ചലഞ്ച് ആണ് കിളികളും കൂളാവട്ടെ.ജില്ലയ്ക്കുള്ളില്‍ വീടുകളിലും പരിസരങ്ങളിലും കിളികള്‍ക്കായി അലങ്കരിച്ച പാത്രങ്ങളില്‍ വെള്ളവും തീറ്റയുമൊരുക്കുക.ശേഷം ആ ചിത്രം സോഷ്യല്‍മീഡിയയില്‍ അഞ്ച് സുഹൃത്തുക്കളെ ടാഗ് ചെയ്ത് പോസ്റ്റ് ചെയ്യുക.അതിനൊപ്പം അവരെയും ചലഞ്ചിലേക്ക് ക്ഷണിക്കാം. പോസ്റ്റ് ചെയ്യുമ്പോള്‍ #kilikalum_coolavatte #nammude_kozhikkode എന്നീ ഹാഷ് ടാഗുകള്‍ ഉപയോഗിക്കാം.

ദിവസേന തെരഞ്ഞെടുക്കുന്ന മികച്ച ചിത്രങ്ങള്‍ നമ്മുടെ കോഴിക്കോട് ആപ്പിലൂടെയും കോഴിക്കോട് കളക്ടറുടെ സമൂഹ മാധ്യമ പേജുകളിലൂടെയും പ്രസിദ്ധീകരിക്കുന്നുണ്ട്.

 

 

 

Source: PRD Live

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit