'മെൻഡ്(യു)വർ ബിസിനസ്' പദ്ധതിക്ക് തുടക്കം; സ്റ്റാർട്ടപ്പുകൾക്ക് വിദഗ്ധോപദേശവും ദീർഘകാല പിന്തുണയും

25 Jan 2023

News
'മെൻഡ്(യു)വർ ബിസിനസ്' പദ്ധതിക്ക്‌ തുടക്കം; സ്റ്റാർട്ടപ്പുകൾക്ക് വിദഗ്ധോപദേശവും ദീർഘകാല പിന്തുണയും

പുതിയ സ്റ്റാർട്ടപ്പുകൾക്ക് ആഗോള നിലവാരത്തിലുള്ള വിദഗ്ധോപദേശവും ദീർഘകാല പിന്തുണയും ലഭ്യമാക്കുന്ന ‘മെൻഡ്(യു)വർ ബിസിനസ്' പദ്ധതിക്ക്‌ തുടക്കം. കേരള സ്റ്റാർട്ടപ്പ് മിഷനാണ്‌ മെന്റർ ഇൻസ്പയേർഡ് നെറ്റ് വർക്കിങ് ഓൺ ഡിമാൻഡ് (മൈൻഡ്) പദ്ധതി ആരംഭിച്ചത്‌. കോഴിക്കോട് യുഎൽ സൈബർ പാർക്കിൽ നടന്ന പരിപാടിയിൽ പ്രശസ്തരായ പത്ത് വിദഗ്ധർ സ്റ്റാർട്ടപ്പുകളുമായി ആശയവിനിമയം നടത്തി. മുപ്പത് സ്റ്റാർട്ടപ്പുകൾ പങ്കെടുത്തു. എല്ലാ മാസവും ഇത്‌ തുടരും. സംരംഭക വിദഗ്ധരുമായി ബന്ധം വളർത്തുക, നിരന്തരമായ സമ്പർക്കം പുലർത്തുക, പ്രതിസന്ധി ഘട്ടങ്ങളിൽ പിന്തുണയോടെയുള്ള വിദഗ്ധോപദേശം നൽകുക, സംരംഭത്തിന്റെ വിജയത്തിനാവശ്യമായ വാണിജ്യ ബന്ധങ്ങൾ ഉണ്ടാക്കുക എന്നിവയാണ് ലക്ഷ്യം.  

വെഞ്ച്വർവേ ചെയർമാൻ വിനയ് കൈനാടി, മേറാക് വെഞ്ച്വേഴ്സ്‌ അസോസിയേറ്റ് പ്രിൻസിപ്പൽ പ്രണവ് സാങ്വി, ബംഗളൂരു ഐഐഎം സോഷ്യൽ ഇംപാക്ട് അഡ്വൈസറി ഡയറക്ടർ ഡോ. അർച്ചന പിള്ള, ചാർട്ടേഡ് അക്കൗണ്ടന്റ്‌ ഹരികൃഷ്ണൻ വാസുദേവൻ, ഇസാഫ് ഡിജിറ്റൽ ബാങ്കിങ് മേധാവി സ്വാമിനാഥൻ കൃഷ്ണമൂർത്തി, ഐബിഎം കോംപിറ്റൻസി ലീഡർ സന്തോഷ് മേലേ കളത്തിൽ, ജിയോജിത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ എ ബാലകൃഷ്ണൻ, എൻട്രി ആപ്പിന്റെ സ്ഥാപകൻ മുഹമ്മദ് ഹിസാമുദ്ദീൻ, സൂപ്പർ ആപ്പിന്റെ സഹസ്ഥാപകൻ റോഷൻ കൈനാടി, ക്ലീൻ എനർജി വിദഗ്ധൻ ദീപക് ബാലചന്ദ്രൻ എന്നിവരാണ് സംരംഭകരുമായി സംസാരിച്ചത്.

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit