
തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് വ്യാഴാഴ്ച കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുംബശ്രീയുടെ സിഗ്നേച്ചർ സ്റ്റോർ ഉദ്ഘാടനം ചെയ്തു. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഎഐ) സംരംഭമായ സ്കിൽഡ് ആർട്ടിസൻസ് ഓഫ് ദി റീജിയണിന്റെ (എവിഎസ്എആർ) പദ്ധതിയുടെ ഭാഗമായാണ് സ്റ്റോർ തുറന്നത്.
സ്ത്രീകൾ, കരകൗശലത്തൊഴിലാളികൾ, എന്നിവരെ പ്രോത്സാഹിപ്പിക്കാനാണ് ഈ സംരംഭം. എയർപോർട്ട് ഡയറക്ടർ എസ്.സുരേഷ്, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് എന്നിവർ പങ്കെടുത്തു.