പുതുവത്സരവും ക്രിസ്മസ് അവധിയും ആഘോഷമാക്കാൻ കെ.എസ്.ആർ.ടി.സി. വിവിധ ടൂറിസം യാത്രകൾ സംഘടിപ്പിക്കുന്നു.
19 Dec 2024
News Event
പുതുവത്സരാഘോഷം ചെറുകിട ടൂറിസം യാത്രകളിലൂടെ കൂടുതൽ മനോഹരമാക്കാൻ കെ.എസ്.ആർ.ടി.സി. വടകര ഡിപ്പോ. ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിലാണ് ഇവ യാത്രകൾ സംഘടിപ്പിക്കുന്നത്. ഡിസംബർ 23-ന് മൂന്നാറിലേക്കാണ് ആദ്യ യാത്ര. 29-ന് മലക്കപ്പാറയിലേക്കുള്ള ഏകദിന യാത്ര. ജനുവരി 1-ന് മൂന്നാറിലേക്കുള്ള വീണ്ടും യാത്ര. 2-ന് സൈലന്റ് വാലി, അഞ്ചുമണിക്കൂർ നീണ്ട ജീപ്പ് ട്രക്കിങ്. 13-ന് ഗവിയിലേക്ക് ഒരു മിനി വനസഫാരി (അടവി, പരുന്തുംപാറ ഉൾപ്പെടെ). 20-ന് നെഫരട്ടി ആഡംബര ക്രൂയിസ് കടൽ യാത്ര, അഞ്ചുമണിക്കൂർ ദൈർഘ്യമുള്ളതാണ് ഇത്. 16-ന് മലക്കപ്പാറയിലേക്ക് വീണ്ടും യാത്ര. 29-ന് മൂന്നാറിലേക്കുള്ള രണ്ടാം യാത്ര എന്നിവയും ഈ യാത്രയിലും ഉൾപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്കായി ഈ നമ്പറിൽ ബന്ധപെടുക 7907608949.