കെ.എസ്.ആർ. ടി.സി താമരശ്ശേരി വേനൽകാല അവധിക്ക് പ്രത്യേക പാക്കേജ് ഒരുക്കുന്നു

06 Apr 2023

News
കെ.എസ്.ആർ. ടി.സി താമരശ്ശേരി വേനൽകാല അവധിക്ക് പ്രത്യേക പാക്കേജ് ഒരുക്കുന്നു

കെ.എസ്.ആർ.ടി.സി താമരശ്ശേരി യൂണിറ്റ്, പൊതുജനങ്ങൾക്കായി മധ്യ വേനലവധിക്ക്  പ്രത്യേക പാക്കേജുകൾ ഒരുക്കിയിരിക്കുന്നു 

വിനോദസഞ്ചാര കേന്ദ്രങ്ങളായ നെല്ലിയാമ്പതി, മൂന്നാർ, ഗവി, മലക്കപ്പാറ, വയനാട്, മൂകാബിക, വാഗമൺ  എന്നീ സ്ഥലങ്ങളിലേക്കു കുറഞ്ഞ ചെലവിൽ യാത്രയൊരുക്കുകയാണ് കെ.എസ്.ആർ.ടി.സി.

ഏപ്രിൽ 10,16,23 തിയ്യതികളിൽ നെല്ലിയാമ്പതിയിലെക്കുള്ള യാത്രക്ക് 1300 രൂപയാണ് ഒരാളിൽ നിന്നും ഈടാക്കുക.

ഏപ്രിൽ 7,14,18,21,28, മൂന്നാറിലേക്ക് ഒരാൾക്ക് 2220 രൂപയും, ഏപ്രിൽ 6,12, 20, ന് ഗവിയിലേക്ക് ഒരാൾക്ക് 3400 രൂപയുമാണ് ചാർജ്ജ്.

ഏപ്രിൽ 8,22 ലെ മലക്കപ്പാറ യാത്രക്ക്  ഒരാൾക്ക് 1200 രൂപ,

ഏപ്രിൽ 26 ന് നെഫർട്ടിറ്റി കപ്പൽ യാത്രക്ക് ഒരാൾക്ക് 3600 രൂപ

ഏപ്രിൽ  6,21 തിയ്യതികളിൽ വയനാട് യാത്രക്ക് ഒരാൾക്ക് 1100 രൂപ എന്നിങ്ങനെയാണ് യാത്ര ചെലവ്

 ഏപ്രിൽ  6,12,20,29 തിയ്യതികളിൽ വാഗമണ്ണിലേക്കാണ് യാത്ര ഒരുക്കിയിരിക്കുന്നത്. ഒരാൾക്ക് 3850 രൂപയാണ് ചെലവ്

ഏപ്രിൽ 23,30, തിയ്യതികളിലെ നിലമ്പൂർ യാത്രക്ക് ഒരാൾക്ക്  850 രൂപ

ഏപ്രിൽ 7 ന് മൂകാബിക യാത്രക്ക് ഒരാൾക്ക് 2000 രൂപ എന്നിങ്ങനെയാണ് യാത്ര നിരക്കുകൾ.

കൂടുതൽ വിവരങ്ങൾക്ക്‌ താമരശ്ശേരി: 9846100728 , കോഴിക്കോട്: 9544477954 തൊട്ടിൽപ്പാലം: 9048485827, 9961761708, 8589038725  നമ്പറുകളിൽ ബന്ധപ്പെടാം. നാല് യൂണിറ്റുകളുമായി കൈകോർത്ത് 50 ഓളം ഉല്ലാസയാത്രകൾ നടത്താനാണ് കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെൽ ലക്ഷ്യമിടുന്നത്.

യാത്രക്കാർക്കായി ആധുനിക സൗകര്യമുള്ള ബസ്സുകളും അടിസ്ഥാന സൗകര്യം ഉറപ്പാക്കിയും ജില്ലയിൽ ആദ്യമായാണ് കെ.എസ്.ആർ.ടി.സി ഒരേസമയം തീർഥാടനയാത്ര ഉൾപ്പെടെ ഉല്ലാസയാത്രകൾ നടത്തുന്നുത്.

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit