
കോഴിക്കോട് നഗരത്തിൽ എത്തുന്നവർക്ക് കോഴിക്കോട്ടെ പ്രധാന സ്ഥലങ്ങൾ ചുറ്റിക്കാണാൻ ഡബിൾ ഡെക്കർ ബസ് സർവീസ് KSRTC ഒരുക്കുന്നു. ഫെബ്രുവരി 1 മുതലാണ് കോഴിക്കോട് നഗരം ചുറ്റിക്കാണാൻ KSRTC ഡബിൾ ഡെക്കർ സർവീസ് ഒരുക്കുന്നത്.
ആദ്യഘട്ടത്തിൽ പ്ലാനിറ്റേറിയം, തളിക്ഷേത്രം , കുറ്റിച്ചിറ മിശ്കാൽ പള്ളി, കുറ്റിച്ചിറ കുളം, കോതി -വരക്കൽ ബീച്ച് തുടങ്ങിയ ഇടങ്ങളിലേക്കായിരിക്കും ബസ് സർവ്വീസ് ഉണ്ടാകുക.
രണ്ടാം ഘട്ടത്തിൽ കോഴിക്കോട് ബീച്ച് , മാനാഞ്ചിറ , KSRTC , Railway station , മാവൂർ റോഡ് , തൊണ്ടയാട് / Kozhikode Bypass , HiLite Mall, സരോവരം എല്ലാം ചേർത്ത് സർവീസ് കൂടി തുടങ്ങിയാൽ കോഴിക്കോട് നഗരത്തിൽ എത്തുന്നവർക്കും വിനോദ സഞ്ചാരികൾക്കും കോഴിക്കോട് നഗരത്തിലെ പ്രധാന സ്ഥലങ്ങളും കോഴിക്കോട് നഗരത്തിന്റെ ഭംഗി ആസ്വദിക്കാനും ഷോപ്പിങ്ങും സാധ്യമാവും.
200 രൂപയായിരിക്കും ബസ് ചാർജ്. ഉച്ചമുതൽ രാത്രിവരെ നഗരം ചുറ്റിക്കാണാൻ സാധിക്കും. തിരുവനന്തപുരം നഗരത്തിൽ ഈ പദ്ധതി നടപ്പിലാക്കി വൻ സ്വീകാര്യത ലഭിച്ച് വിജയകരമായി മുന്നോട്ട് പോകുന്ന പദ്ധതി കോഴിക്കോട് ടൂറിസത്തിന് ഒരു മുതൽകൂട്ടാകും.