മെയ് മാസത്തിൽ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ മുന്നൂറാം ഉല്ലാസ യാത്രാപാക്കേജ് പൂർത്തീകരിക്കുന്നു
09 May 2023
News
കെഎസ്‌ആർടിസി ബജറ്റ് ടൂറിസം സെൽ മുന്നൂറാം ഉല്ലാസ യാത്രാപാക്കേജ് പൂർത്തീകരിക്കുന്ന മെയ് മാസത്തിൽ ഒറ്റയ്ക്കും കൂട്ടായും യാത്ര ചെയ്യാം. 10, 17 തീയതികളിൽ പുറപ്പെടുന്ന വയനാട് പാക്കേജിൽ കുറുവ ദ്വീപ് ബാണാസുര സാഗർ യാത്ര ഭക്ഷണം ഉൾപ്പെടെ 1,100 രൂപയാണ് ചാർജ്. 12, 15,16,19, 22 തീയതികളിലാണ് മൂന്നാർ, തുമ്പൂർമുഴി, ആതിരപ്പള്ളി, വാഴച്ചാൽ എന്നിവ ഉൾപ്പെടെയുള്ള യാത്ര. താമസം ഉൾപ്പെടെ 2,220 രൂപ. 14, 21 തീയതികളിലെ നെല്ലിയാമ്പതി യാത്രക്ക് ഭക്ഷണം ഉൾപ്പെടെ 1,300 രൂപയാണ് തുക.
18ന് പെരുവണ്ണാമുഴി ജാനകിക്കാട്, അകലാപ്പുഴ യാത്രയുണ്ട്. 19ന് മൂകാംബിക യാത്രയ്‌ക്ക് 2,300 രൂപയാണ് വേണ്ടത്. 23ന് വാഗമൺ, കുമരകം യാത്രയ്‌ക്ക് 3,850 രൂപയാണ് താമസവും ഭക്ഷണവും ഉൾപ്പെടെ. 27ന് ഗവി 3,400 താമസം ഉൾപ്പെടെ. 31ന് കപ്പൽ യാത്ര (3,600 രൂപ). ബുക്കിങ്ങിനും വിവരങ്ങൾക്കും രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പതുവരെ വിളിക്കാം. സോണൽ കോ ഓർഡിനേറ്റർ: 8589038725, ജില്ലാ കോ ഓർഡിനേറ്റർ: 9961761708, കോഴിക്കോട്: 9544477954,
താമരശേരി: 9846100728 തൊട്ടിൽപ്പാലം: 9048485827.