
കെ.എസ്.ആർ.ടി.സി. യുടെ ബജറ്റ് ടൂറിസംസെൽ ജില്ലയിൽനിന്ന് മൺസൂൺകാലയാത്രകൾ ആരംഭിക്കുന്നു.
- ജൂൺ ഒൻപത്, 16, 23, 30 തീയതികളിൽ ആതിരപ്പിള്ളി, മൂന്നാർ യാത്രയുണ്ട്. യാത്രയും താമസവുമുൾപ്പെടെ 2220 രൂപയാണ് നിരക്ക്.
- ജൂൺ ഏഴ്, 10, 14, 17 തീയതികളിൽ കൊട്ടിയൂരിലേക്ക് യാത്രയുണ്ട്. രാവിലെ നാലിന് തുടങ്ങി രാത്രി പത്തരയ്ക്ക് തിരിച്ചെത്തും.
- 13, 29 തീയതികളിൽ ഗവിയിലേക്കുള്ള യാത്ര രാവിലെ പത്തിന് തുടങ്ങും. യാത്രയും താമസവും ഉൾപ്പെടെ 3400 രൂപ.
വയനാട്, നെല്ലിയാമ്പതി, മലക്കപ്പാറ, കോഴിക്കോട് നഗരം, ജാനകിക്കാട്, മൂകാംബിക, കണ്ണൂർ പാലക്കയം തട്ട് പൈതൽമല, വിസ്മയ പാർക്ക് തുടങ്ങിയ യാത്രകളുമുണ്ട്.
രാവിലെ ഒൻപതുമുതൽ രാത്രി ഒൻപതരവരെ ബുക്കിങ്ങിന് വിളിക്കാം 9544477954, 9846100728. വാട്‌സാപ്പിലും ബുക്ക് ചെയ്യാവുന്നതാണ്.