കോഴിക്കോടിന് മാത്രമായി ടൂറിസം പദ്ധതി വികസിപ്പിച്ചുകൊണ്ട് ഒരു പ്രധാന ടൂറിസം ഹബായി മാറ്റുമെന്ന് കളക്ടർ
13 Nov 2023
News
ഭക്ഷ്യ ടൂറിസം, ഹെറിറ്റേജ് ടൂറിസം, പ്രകൃതി ടൂറിസം, കൾചറൽ ടൂറിസം മേഖലകളിൽ കോഴിക്കോട്ട് വലിയ സാധ്യതകളാണ് നിലനിൽക്കുന്നത്. ആയതിനാൽ, കേരളത്തിലെ പ്രധാന ടൂറിസം ഹബായി കോഴിക്കോടിനെ മാറ്റുമെന്ന് കലക്ടർ സ്നേഹിൽ കുമാർ സിങ്. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലുമായി ചേർന്ന് കോഴിക്കോടിന് മാത്രമായി ടൂറിസം പദ്ധതി വികസിപ്പിക്കും. ഈ സാധ്യതകളെ പൂർണമായും പ്രയോജനപ്പെടുത്തുന്ന പദ്ധതികളാണ് നടപ്പാക്കുക.
ഇവിടങ്ങളിൽ വൃത്തിയുള്ള ശൗചാലയങ്ങൾ സ്ഥാപിക്കുകയും സുരക്ഷിതത്വം ഉറപ്പാക്കുകയും നല്ലരീതിയിൽ പരിപാലിക്കുകയും ചെയ്യുക എന്നതും പ്രധാനമാണ്.അങ്ങനെ മാസങ്ങൾക്കുള്ളിൽ തന്നെ ഒരു കോഴിക്കോട് ബ്രാൻഡ് വളർത്തിയെടുക്കുകയാണ് ലക്ഷ്യം.
യുനെസ്കോയുടെ സാഹിത്യനഗരം പദവി ലഭിച്ചതിനാൽ അതുമായി ബന്ധപ്പെട്ട ടൂറിസം സാധ്യതകളും പ്രയോജനപ്പെടുത്തും.കടൽതീരത്ത് ഒരു പഞ്ചനക്ഷത്ര ഹോട്ടൽ വരേണ്ടതുണ്ട്.വിദേശ സഞ്ചാരികളെ ആകർഷിക്കാൻ അത്തരം സൗകര്യങ്ങൾ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രേറ്റർ മലബാർ
ഇനിഷ്യേറ്റിവ് സംഘടിപ്പിച്ച ‘കലക്ടറോടൊപ്പം പ്രതീക്ഷയോട പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.