
കോഴിക്കോടിന്റെ അഭിരുചികളെ ചേർത്ത് നിർത്തി കേരള ടൂറിസം ഡെവലപ്മെൻറ് കോർപ്പറേഷൻ്റെ (കെ. ടി. ഡി. സി.) കഫേ പൊളിറ്റൻ. നാടൻ വിഭവങ്ങളിൽ തുടങ്ങി ചൈനീസ്, പോർച്ചുഗീസ്, യൂറോപ്യൻ വിഭവങ്ങളടക്കം നാവിന് രുചിയേകുന്ന ഭക്ഷണ വിഭവങ്ങൾക്കൊപ്പം വായിക്കാൻ പുസ്തകങ്ങളും വർക്ക് സ്പേസുമൊരുക്കിയിരിക്കുകയാണ്. ടൂറിസത്തിന്റെ ഉടമസ്ഥതയിൽ കോഴിക്കോട് മെയിൻ ബീച്ചിലൊരുക്കിയ കഫെയിൽ 86 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്