
ബാങ്കുകളിൽ നിന്ന് വീണ്ടെടുക്കൽ നടപടികൾ നേരിടുന്ന കോഴിക്കോട് താലൂക്കിലെ ജനങ്ങൾക്കായി ജനുവരി നാലിന് കലക്ടറേറ്റിൽ റവന്യൂ വകുപ്പ് അദാലത്ത് സംഘടിപ്പിക്കും. വിവിധ ബാങ്കുകളുടെ പ്രതിനിധികളും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും അദാലത്തിൽ പങ്കെടുക്കും. വിശദവിവരങ്ങൾക്ക്, ബന്ധപ്പെടുക: 0494-2374300.