ലൈബ്രറിസമുച്ചയവും, മൾട്ടിഫങ്ഷണൽ നോളജ് സെന്ററുമായി കോഴിക്കോട് പ്രോവിഡൻസ് വിമൻസ് കോളേജ്

21 Dec 2023

News
ലൈബ്രറിസമുച്ചയവും, മൾട്ടിഫങ്ഷണൽ നോളജ് സെന്ററുമായി കോഴിക്കോട് പ്രോവിഡൻസ് വിമൻസ് കോളേജ്

കോഴിക്കോട് പ്രോവിഡൻസ് വിമൻസ് കോളേജ് നാലു നിലകളിലായി 42,000 സ്ക്വയർ ഫീറ്റിൽ അറിവിന്റെ പുതുലോകം തുറന്നിരിക്കുന്നു. പരിനായിരത്തോളം ഡിജിറ്റൽ പുസ്തകങ്ങളുള്ള ഡിജിറ്റൽ ലൈബ്രറി, 70,000 പുസ്തകം, നൂറിലധികം ആനുകാലികങ്ങളാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്. നാലു നിലകളിലായി 42,000 സ്ക്വയർ ഫീറ്റിൽ നിർമിച്ചതാണ് ഈ ലൈബ്രറിസമുച്ചയം.

ഇതിനു പുറമേ കോളേജ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി തുറന്ന ഒട്ടേറെ സൗകര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് ഏഴുനിലകളുള്ള മൾട്ടിഫങ്ഷണൽ നോളജ് സെന്റർ. 650-ഓളം കുട്ടികൾക്ക് ഒരേസമയം ഇരുന്ന് വായിക്കാൻ കഴിയുംവിധമാണ് ലൈബ്രറി സജ്ജീകരിച്ചിരിക്കുന്നത്. എഴുതാൻ താത്പര്യമുള്ളവർക്കായി  പ്രകൃതിസൗന്ദര്യം ആസ്വദിച്ചുകൊണ്ട്, അതിനുള്ള സൗകര്യവും (ഐഡിയ സ്റ്റേഷൻ) ഒരുക്കിയിട്ടുണ്ട്. ഇൻക്യുബേറ്റർ റൂം, മ്യൂസിയം, റീഡിങ് ബാൽക്കണി, ക്ലബ്ബ് ഹൗസ്, കോൺഫറൻസ് റൂം, സെമിനാർ ഹാൾ, ഗവേഷകർക്ക് ഗൈഡുമാരുമായി ചർച്ച നടത്താനുള്ള മുറികൾ, എഴുത്തുകാർക്ക് താമസിച്ച് എഴുതാനുള്ള സൗകര്യങ്ങൾ,  ഓപ്പൺ തിയേറ്റർ, ഗസ്റ്റ് റൂം, ഗാർഡൻ ലൈബ്രറി എന്നീ ആധുനിക സൗകര്യങ്ങൾകൂടി ഉൾക്കൊള്ളുന്നതാണ് സെന്ററെന്ന് പ്രിൻസിപ്പൽ സിസ്റ്റർ അഷ്മിത പറഞ്ഞു.

എം.ടി. വാസുദേവൻ നായർ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു. അക്കാദമിക് കോംപ്ലക്സ് മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എം.പി. അഹമ്മദും ലൈബ്രറി കോംപ്ലക്സ് മജാൻ ട്രാവൽസ് എം.ഡി. ശ്രീകുമാർ കോർമത്തും ഉദ്ഘാടനം ചെയ്തു. മാനേജരും പ്രൊവിൻഷ്യൽ സുപ്പീരിയറുമായ സിസ്റ്റർ ജെസീന അധ്യക്ഷയായി. കാർമൽഹിൽ കോൺവെന്റ് സുപ്പീരിയർ സിസ്റ്റർ ആഷ, പി.ടി.എ. വൈസ് പ്രസിഡന്റ് കെ.പി. നാസർ, സി.ഡി.എസ്. വൈസ് പ്രസിഡന്റ് എസ്. സുബൈർ, ജാൻസി ചാക്കോ, ബിജു ബാലൻ, സിസ്റ്റർ അഷ്മിത, പി. ഷാജി എന്നിവർ സംസാരിച്ചു.

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit