കോഴിക്കോട് മെഡി.കോളേജിലെ ടി.ബി. ലബോറട്ടറിക്ക് കേരളത്തിൽ ആദ്യമായി എൻ.എ.ബി.എൽ അംഗീകാരം നേടി
27 Nov 2024
News
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ ടി.ബി ലബോറട്ടറിക്ക് നാഷണൽ അക്രഡിറ്റേഷൻ ബോർഡ് (എൻ.എ.ബി.എൽ) അംഗീകാരം ലഭിച്ചു. കേരളത്തിൽ ഒരു ടി.ബി ലബോറട്ടറിയ്ക്ക് ആദ്യമായാണ് ഈ അംഗീകാരം ലഭിക്കുന്നത്.
ക്ഷയരോഗ നിർണയത്തിനും ഡ്രഗ് റെസിസ്റ്റൻസ് പരിശോധിക്കുന്നതിനും ഉന്നത നിലവാരമുള്ള സേവനം ഉറപ്പുവരുത്തിയാണ് ലബോറട്ടറി ഈ അംഗീകാരത്തിന് അർഹമാക്കിയത്. സി.എൻ.എ.എ.ടി, എൽ.എ.പി, ലിക്വിഡ് കൾച്ചർ ടെസ്റ്റുകളാണ് ഇവിടെ നടത്തുന്നത്. മൈക്രോബയോളജി വിഭാഗം മുൻ മേധാവി ഡോ. ഫിലോമിനയുടെ നേതൃത്വത്തിൽ അംഗീകാരപ്രവർത്തനങ്ങൾ ആരംഭിച്ചു. പിന്നീട്, ഡോ. പി.എം. അനിത ഈ ദൗത്യം വിജയകരമായി മുന്നോട്ടെടുത്തു. ലാബിന്റെ ക്വാളിറ്റി മാനേജറായി ഡോ. രമ്യ രാഘവൻ പ്രവർത്തിക്കുന്നു.