
അവയവ മാറ്റശസ്ത്രക്രിയകളുമായി ബന്ധപ്പെട്ട് നിലവിലെ സംവിധാനത്തിൽ പാളിച്ചകൾ സംഭവിക്കുകയും സ്വകാര്യ ആശുപത്രികൾ രോഗികളെ കൊള്ളയടിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇതിനുമാത്രമായി സമഗ്രസംവിധാനങ്ങളോടെ ഒരാശുപത്രി 500 കോടി രൂപ ചെലവഴിച്ച് കോഴിക്കോട്ട് സംസ്ഥാന സർക്കാർ സ്ഥാപിക്കും.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്‌പ്ലാന്റേഷൻ എന്ന പേരിലുള്ള സ്ഥാപനം രാജ്യത്തെ ആദ്യ സംരംഭമാണ്. പോണ്ടിച്ചേരി ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്ഗ്രാജുവേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിലെ (ജിപ്‌മെർ) പ്രൊഫസറായ മലപ്പുറം സ്വദേശി ഡോ.ബിജുപൊറ്റക്കാട് സമർപ്പിച്ച ശുപാർശ സർക്കാർ അംഗീകരിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗം പ്രാരംഭ നടപടികൾക്ക് അനുമതി നൽകി.
കോഴിക്കോട് മെഡിക്കൽ കോളേജ് കാമ്പസിലെ രണ്ടേക്കർ സ്ഥലത്ത് പ്രാരംഭ പ്രവർത്തനം ആരംഭിക്കും. കോഴിക്കോട് കുഷ്ഠരോഗാശുപത്രി വളപ്പിലെ 20 ഏക്കർ സ്ഥലം ഏറ്റെടുക്കും.
Source: Kozhikode District facebook page