സമഗ്ര ജെൻഡർ വികസനമെന്ന ലക്ഷ്യത്തിലെത്താൻ കോഴിക്കോട് ഒരുങ്ങുന്നു

28 Sep 2023

News
സമഗ്ര ജെൻഡർ വികസനമെന്ന ലക്ഷ്യത്തിലെത്താൻ  കോഴിക്കോട്‌ ഒരുങ്ങുന്നു

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സമഗ്ര ജെൻഡർ വികസനമെന്ന ലക്ഷ്യത്തിലെത്താൻ  കോഴിക്കോട്‌ ഒരുങ്ങുന്നു. പദ്ധതി യാഥാർഥ്യമാക്കുന്നതിന്റെ ഭാഗമായി ലിംഗപദവി പഠനം പൂർത്തിയായി. റിപ്പോർട്ട്‌ ഉടൻ പ്രസിദ്ധീകരിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിഷയങ്ങൾ പരിശോധിച്ച്‌  പരിഹരിക്കാൻ വിവിധ പദ്ധതികൾക്ക്‌ രൂപംനൽകും. കിലയുടെ സഹായത്തോടെയാണ്‌ പ്രവർത്തനം നടത്തുന്നത്‌.

ഫോക്കസ്‌ ഗ്രൂപ്പ്‌ ചർച്ചകൾ, സ്ഥാപന വിശകലനം, നിലവിലുള്ള പദ്ധതികളുടെ വിലയിരുത്തൽ  എന്നിവയാണ്‌ നടത്തിയത്‌.  ഒമ്പത്‌ അംഗ അക്കാദമിക്‌ സംഘവും 11 അംഗ പഠന സംഘവുമാണ്‌ രൂപീകരിച്ചത്‌. ഡിസംബറിലാണ്‌ പ്രവർത്തനം തുടങ്ങിയത്‌. ഒമ്പതു വിഷയ മേഖലകളിലായുള്ള ഫോക്കസ്‌ ഗ്രൂപ്പ്‌ ചർച്ച 15 ബ്ലോക്ക്‌ പഞ്ചായത്തിലും പൂർത്തിയായി. വിധവകൾ, തനിച്ചു താമസിക്കുന്നവർ, കൗമാരപ്രായക്കാരായ പെൺകുട്ടികൾ, സംരംഭകരായ സ്ത്രീകൾ, ട്രാൻസ്‌ജെൻഡേഴ്‌സ്‌, പട്ടികജാതി–-പട്ടിക വർഗ വിഭാഗത്തിലെ സ്‌ത്രീകൾ, പ്രാദേശിക തൊഴിൽ മേഖലയിലെ സ്ത്രീകൾ, ഭിന്നശേഷിക്കാർ, സംഘടിത, അസംഘടിത, സ്വയംതൊഴിൽ മേഖലകളിലുള്ളവർ തുടങ്ങിയവരായിരുന്നു ഫോക്കസ്‌ ഗ്രൂപ്പിലുണ്ടായത്‌. ഇവരിൽനിന്നായി 15 ചോദ്യങ്ങൾക്കുള്ള ഉത്തരമാണ്‌ ശേഖരിച്ചത്‌. ജനപ്രതിനിധികളിൽനിന്നും വിവര ശേഖരണം നടത്തി.

ഓഫീസുകൾ, ആരോഗ്യ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ സന്ദർശിച്ച്‌ ജെൻഡർ സൗഹൃദമാണോ എന്ന്‌ പഠിച്ചു. ശുചിമുറി സൗകര്യം, ജീവനക്കാരുടെ പെരുമാറ്റം തുടങ്ങിയവ വിലയിരുത്തി. ബോധവത്‌കരണം കാര്യക്ഷമമായി നടക്കുന്നുണ്ടോ കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്നുണ്ടോ ജാഗ്രതാ സമിതികളുടെ പ്രവർത്തനം എങ്ങനെ തുടങ്ങിയവ വിലയിരുത്തി. ഈ മേഖലയുമായി ബന്ധപ്പെട്ട സ്ഥിതി വിവരക്കണക്കുകൾ ശേഖരിച്ചു. ലിംഗവിവേചനം നേരിടുന്ന വിഭാഗങ്ങൾക്കായി തദ്ദേശസ്ഥാപനങ്ങൾ പദ്ധതികളിൽ എത്ര ശതമാനം തുക ചെലവഴിച്ചെന്നും പഠിച്ചു. പൊതു ഇടങ്ങൾ എത്ര ജെൻഡർ സൗഹൃദമാണെന്ന്‌ പരിശോധിച്ചു.  ഇതിന്റെയെല്ലാം റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാകും പദ്ധതി രൂപീകരണം.

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit