
ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ 10 നഗരങ്ങളുടെ പട്ടികയിൽ, കോഴിക്കോടും. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യുറോയുടെ(NCRB) ഏറ്റവും പുതിയ വിവരങ്ങളനുസരിച്ചു രാജ്യത്തെ ഏറ്റവും സുരക്ഷിതമായ 10 നഗരങ്ങളിൽ പത്താം സ്ഥാനം നമ്മുടെ കോഴിക്കോടിന്. കുറ്റകൃത്യങ്ങളുടെ നിരക്കിൽ താരതമ്യേന കുറവുള്ള നഗരങ്ങളെയാണ് സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇത് നഗരങ്ങളിലെ താമസക്കാർക്ക് സുരക്ഷിതത്വ ബോധമുളവാക്കുന്നതിന് സഹായിക്കുന്നു. കേരളത്തിൽ നിന്ന് ഈ പട്ടികയിൽ ആദ്യ പത്തിലുള്ള ഏകനഗരവും കോഴിക്കോടാണ്.