
യുനെസ്‌കോയുടെ സാഹിത്യ നഗരം പദവി നേടുന്ന ഇന്ത്യയിലെ ആദ്യ നഗരമായി കോഴിക്കോട് . കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് സ്മാരക ജൂബിലി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ കേരളത്തിലെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഔദ്യോഗിക പ്രഖ്യാപനം നടത്തി.
കോഴിക്കോട് ജനിച്ച് അല്ലെങ്കിൽ, പിന്നീട് നഗരത്തെ അവരുടെ വീടാക്കി മാറ്റിയ എല്ലാ സാംസ്കാരിക മേഖലകളിലെയും പ്രതിഭകളെ രാജേഷ് അനുസ്മരിച്ചു. രണ്ട് ജ്ഞാനപീഠ ജേതാക്കൾ ഉൾപ്പെടെയുള്ള പ്രശസ്തരായ എഴുത്തുകാരെ കൂടാതെ, കോഴിക്കോട്ടുനിന്നുള്ള സിനിമ, സംഗീതം, മാധ്യമ സ്ഥാപനങ്ങൾ എന്നിവയും നഗരത്തിന് അഭിമാനകരമായ,പദവി നേടിക്കൊടുത്തതിന് സഹായിച്ചു എന്ന് അദ്ദേഹം അംഗീകരിച്ചു.ഇനിമുതൽ എല്ലാ വർഷവും ജൂലൈ 23 സാഹിത്യനഗര ദിനമായി ആഘോഷിക്കും എന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മേയർ എം. ബീന ഫിലിപ്പ് അറിയിച്ചു.
സാഹിത്യനഗരം ലോഗോയും വെബ്‌സൈറ്റും ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പ്രകാശിപ്പിച്ചു. കവി പി.കെ. ഗോപി, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ എന്നിവരും പങ്കെടുത്തു.