ആരോഗ്യരംഗത്ത് വന് കുതിച്ചുചാട്ടവുമായി കോഴിക്കോട് ജില്ല; നേട്ടങ്ങള് വിവരിച്ച് ജില്ലാ ഭരണകൂടം

16 Apr 2022

News
ആരോഗ്യരംഗത്ത് വന്‍ കുതിച്ചുചാട്ടവുമായി കോഴിക്കോട് ജില്ല; നേട്ടങ്ങള്‍ വിവരിച്ച് ജില്ലാ ഭരണകൂടം

കോവിഡ് തളര്‍ത്തിയ രണ്ടു വര്‍ഷങ്ങളിലും പതറാതെ ആരോഗ്യ രംഗത്ത് വന്‍ കുതിച്ചു ചാട്ടം നടത്തിയിരിക്കുകയാണ് കോഴിക്കോട് ജില്ല. കോവിഡ് കാലത്ത് ആരോഗ്യ സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് സേവനങ്ങള്‍ ദ്രുതഗതിയില്‍ ലഭ്യമാക്കാന്‍ കോവിഡ് - 19 ജാഗ്രത വെബ്സൈറ്റിലൂടെ സാധ്യമായി. ജില്ലയില്‍ ആരംഭിച്ച ഈ മാതൃക പിന്നീട് സംസ്ഥാന തലത്തിലും മറ്റ് സംസ്ഥാനങ്ങളിലും ഏറ്റെടുത്ത് നടപ്പാക്കി.

രണ്ട് പുതിയ കുടുംബാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രം ആക്കി ഉയര്‍ത്തിയ അഞ്ച് ആശുപത്രികളും ചുരുങ്ങിയ കാലയളവില്‍ ഉദ്ഘാടനം ചെയ്തു. വയലട, മങ്ങാട് കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് പുതുതായി ഉദ്ഘാടനം ചെയ്തത്. കണ്ണാടിക്കല്‍, കുണ്ടുപറമ്പ്, കണ്ണഞ്ചേരി പൊന്നംകോട്, ഫറോക്ക് എന്നീ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ നഗര കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി. നവജാത ശിശുക്കളുടെ ആരോഗ്യ സംരക്ഷണത്തിനായി നിയോക്രാഡില്‍ പദ്ധതിയും വകുപ്പ് നടപ്പാക്കി.

കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പ്രസവ വാര്‍ഡ് (ലേബര്‍ റൂം ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനീഷ്യേറ്റീവ്) ആരംഭിച്ചു. ഉത്തരകേരളത്തിലെ അഞ്ച് ജില്ലകളിലെ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ആവശ്യമായ വാക്സിന്‍ സൂക്ഷിക്കുന്നതിനായി കോഴിക്കോട് മലാപറമ്പില്‍ റീജ്യണല്‍ ഫാമിലി വെല്‍ഫെയര്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിക്കാനും വകുപ്പിന് സാധിച്ചു.

 

 

 

Source: One India Malayalam

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit