
വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന ജില്ലാ വ്യവസായ എക്സ്പോ ചൊവ്വാഴ്ച രാവിലെ 10ന് കോഴിക്കോട് മാനാഞ്ചിറ സിഎസ്‌ഐ ഹാളിൽ മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സൂക്ഷ്മ ഇടത്തരം, ചെറുകിട സംരംഭങ്ങളുടെ ഉൽപന്നങ്ങളുടെ പ്രദർശനം എക്‌സ്‌പോയിൽ ഉണ്ടായിരിക്കും. ഭക്ഷ്യ ഉൽപന്നങ്ങൾക്ക് പുറമെ ഇലക്ട്രോണിക്സ്, വസ്ത്രങ്ങൾ, എഞ്ചിനീയറിംഗ്, കരകൗശല വസ്തുക്കൾ മുതൽ മൺപാത്രങ്ങൾ, കൈത്തറി, ഉൽപ്പന്നങ്ങൾ വരെ ഇതിൽ ഉൾപെടുത്തിയിട്ടുണ്ട്. എക്‌സ്‌പോ രാവിലെ 10 മുതൽ രാത്രി 8 വരെ തുറന്നിരിക്കുമെന്നും പ്രവേശനം സൗജന്യമാണെന്നും പത്രക്കുറിപ്പിൽ അറിയിച്ചു.