
മുതിർന്ന പൗരന്മാരുടെ ആരോഗ്യ-സാമൂഹിക നിലവാരം മെച്ചപ്പെടുത്താനും മാനസിക-സാമ്പത്തിക പിന്തുണ ഉറപ്പാക്കി ജീവിതനിലവാരം ഉയർത്താനുമായി കോർപ്പറേഷൻ വയോജനശാക്തീകരണനയം നടപ്പാക്കുന്നു. കോർപ്പറേഷൻ പരിധിയിലെ 60 പിന്നിട്ടവരെ ലക്ഷ്യമിട്ടാണ് പ്രവർത്തനം നടത്തുക. ഏതാണ്ട് ഒരുലക്ഷം മുതിർന്ന പൗരന്മാരുണ്ട്. ആരോഗ്യമേഖല, സാമൂഹികാധിഷ്ഠിത മേഖല എന്നിങ്ങനെ തിരിച്ചാണ് പ്രവർത്തനം നടത്തുക.
വയോജനങ്ങൾക്ക് നിയമസഹായം, ആവശ്യമെങ്കിൽ തൊഴിൽ-കരകൗശല പരിശീലനം എന്നിവ ഉറപ്പാക്കുകയാണ് സാമൂഹികമായ ഇടപെടലിലൂടെ. കോർപ്പറേഷൻതല സമിതി സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്താണ് പ്രവർത്തിക്കുക.
Source: Mathrubhumi