
കോഴിക്കോട് കോർപ്പറേഷന്റെ സൈക്കിൾപദ്ധതി ആരംഭിക്കുകയായി. സ്ത്രീകൾക്ക് മുൻഗണന നൽകി കുടുംബശ്രീയുടെ നൂതനസംരംഭമെന്നരീതിയിൽ പത്ത് വാർഡുകളിലാണ് ആദ്യം സൈക്കിൾകേന്ദ്രം തയ്യാറാകുന്നത്. ഇതിൽ ചെലവൂർ വാർഡിൽ സൈക്കിൾ പദ്ധതി തുടങ്ങി.
ആരോഗ്യമുള്ള സമൂഹത്തോടൊപ്പം കാർബൺ ന്യൂട്രൽ നഗരമാക്കി കോഴിക്കോടിനെ മാറ്റുകയെന്ന ലക്ഷ്യംകൂടി മുൻനിർത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ചെലവൂരിൽ മേയർ ഡോ. ബീനാ ഫിലിപ്പ് ഉദ്ഘാടനംചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി. ദിവാകരൻ അധ്യക്ഷനായി. കൗൺസിലർ സി.എം. ജംഷീർ, കെ. മൂസഹാജി, കെ. കോയ, ടി. നിതിൻ, വിനോദ് പുന്നത്തൂർ, ജോർജ് തോമസ്, സജി, ടി. മുരളീധരൻ എന്നിവർ സംസാരിച്ചു. ഡോ. സഹീറിനെ ആദരിച്ചു.
മാറാട്, നെയ്ത്തുകുളങ്ങര, എരഞ്ഞിപ്പാലം, പുതിയറ തുടങ്ങിയ സ്ഥലങ്ങളിലെല്ലാമാണ് ആദ്യം സൈക്കിൾ നൽകുക. ചെലവൂരിൽ മിനിസ്റ്റേഡിയത്തിനോടുചേർന്നാണ് സൈക്കിൾ ഷെഡ് ഒരുക്കിയിട്ടുള്ളത്.