
ഈ പ്രാവശ്യത്തെ ക്രിസ്മസ് ആഘോഷങ്ങൾക്കായി നഗരം തയ്യാറെടുകുകയായി . ക്രിസ്മസ് വിപണിയിലെ താരങ്ങളായി മിന്നുന്നത് മഞ്ഞുവീണ പ്രതീതിയുണ്ടാക്കുന്ന ക്രിസ്മസ് ട്രീകൾ, വെളുത്തനിറത്തിലും പേസ്റ്റൽനിറങ്ങളിലുമുള്ള അലങ്കാരവസ്തുക്കൾ, വെള്ളനക്ഷത്രങ്ങളും, സ്നോവി വൈറ്റ് എൽ.ഇ.ഡി. ബൾബുകളും. നാലടിയും ആറടിയും ഉയരമുള്ള സ്നോവി ക്രിസ്മസ്ട്രീകൾ വിപണിയിൽ ലഭ്യമാണ്. ടേബിൾടോപ്പ് ട്രീകൾക്കും ആവശ്യക്കാരേറെ.
കൃഷിവകുപ്പ് ഗോൾഡൻ സൈപ്രസ് ഇനത്തിൽപ്പെട്ട നിത്യഹരിത ക്രിസ്മസ്ട്രീകൾ വിപണിയിലെത്തിച്ചിരുന്നു. രണ്ടടിവരെ ഉയരത്തിലുള്ള തൈകൾക്ക് 250 രൂപയും അതിനു മുകളിലുള്ളവയ്ക്ക് 300 രൂപയുമാണ് വില.
എൽ.ഇ.ഡി.കളാണ് മറ്റൊരു വിസ്മയം. വിവിധ നിറങ്ങളിലുള്ള എൽ.ഇ.ഡി. മാലബൾബുകളും മൾട്ടികളർ എൽ.ഇ.ഡി. നക്ഷത്രങ്ങളുമുണ്ട്. ഇവിടെയും സ്നോവി വൈറ്റാണ് താരം. പുൽക്കൂടൊരുക്കാൻ 200 രൂപമുതലുള്ള സെറാമിക് സെറ്റുകൾ വിപണിയിലുണ്ട്. കച്ചവടക്കാരുടെ അഭിപ്രായത്തിൽ കൊല്ലത്തുനിന്നെത്തുന്ന കടലാസു നക്ഷത്രങ്ങളാണ് മികച്ചതെന്നാണ്.