
ടെന്നിസ് ബോൾ ക്രിക്കറ്റ് അസോസിയേഷൻ ഓഫ് കേരളയുടെ നേതൃത്വത്തിൽ മുട്ടിക്കുളങ്ങര കെഎപി രണ്ടാം ബറ്റാലിയൻ മൈതാനത്ത് രണ്ട് ദിവസങ്ങളിലായി നടന്ന സംസ്ഥാന സീനിയർ ടെന്നിസ് ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ചാമ്പ്യൻമാർ.
പാലക്കാട് രണ്ടാം സ്ഥാനവും കണ്ണൂർ മൂന്നാം സ്ഥാനവും നേടി. സമാപനയോഗം കേരള സ്‌പോർട്സ് കൗൺസിൽ അംഗം എം രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ക്രിക്കറ്റ് അസോസിയേഷൻ ഓഫ് കേരള പ്രസിഡന്റ് ടി എം അബ്ദുൾ റഹിമാൻ അധ്യക്ഷനായി. പി ഷെഫീഖ്, പി പ്രവീൺ, എസ് ശിവഷൺമുഖൻ, കെ റെയ്സ് എന്നിവർ സംസാരിച്ചു.